ജർമനിയിൽ പള്ളിയുടെ സമീപത്ത് ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി : ഒരാൾ മരിച്ചു : നിരവധി പേർക്ക് പരിക്ക്

ജർമനിയിൽ പള്ളിയുടെ സമീപത്ത് ജനക്കൂട്ടത്തിലേക്ക്  വാഹനം  ഓടിച്ച് കയറ്റി : ഒരാൾ മരിച്ചു : നിരവധി പേർക്ക് പരിക്ക്

ബെർലിൻ : ജർമ്മനിയിലെ ബെർലിനിൽ കൈസർ വിൽഹെം മെമ്മോറിയൽ പള്ളിക്ക് സമീപം ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം പാഞ്ഞുകയറി ഒരാൾ മരിക്കുകയും മുപ്പത്  പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. 

ബുധനാഴ്ച രാവിലെ കൈസർ വിൽഹെം മെമ്മോറിയൽ ചർച്ചിന് പുറത്തുള്ള റോഡിൽ ആളുകളെ വാഹനം ഇടിക്കുകയായിരുന്നുവെന്ന് ബെർലിൻ അഗ്നിശമന സേനയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് അഗ്നിശമന സേനയ്ക്ക് സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. സംഭവം അപകടമാണോ അതോ ബോധപൂർവമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വാഹനം റോഡിൽ  നിന്നും  തെന്നിമാറി നടപ്പാതയിൽ കയറി ഒരു കടയുടെ മുൻവശത്ത് ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.  മുൻപ്   ക്രിസ്‌മസ് മാർക്കറ്റ് സന്ദർശിക്കാനെത്തിയ ആൾക്കൂട്ടത്തിലേക്ക്  ഐ എസ്  ബന്ധമുള്ള   അഭയാർത്ഥി ട്രക്ക് ഡ്രൈവർ  വാഹനം  ഓടിച്ചുകയറ്റി 12 പേർ കൊല്ലപ്പെട്ട ബ്രെറ്റ്‌ഷെഡ്‌പ്ലാറ്റ്‌സിന് സമീപമാണ് ഈ പ്രദേശം.

ഈ സംഭവം നടക്കുമ്പോൾ  സ്ഥലത്തുണ്ടായിരുന്ന  നടൻ  ജോൺ ബറോമാൻ  ഇതേക്കുറിച്ച് ട്വീറ്റ്  ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.