കണ്ണൂര്‍: സണ്‍ഡേ സ്‌കൂള്‍ പഠന ശേഷം വീട്ടിലേക്കുള്ള യാത്രാമധ്യേ ജീന്‍സിന്റെ ബട്ടണ്‍സ് പൊട്ടിപ്പോയതിനെ തുടര്‍ന്ന് സമീപത്തു കണ്ട വീട്ടമ്മയോട് സേഫ്ടി പിന്‍ ചോദിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഒരു സംഘം യുവാക്കള്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസിന്റെ ശ്രമം.
കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമായ ചെമ്പന്‍തൊട്ടിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദുരനുഭവമുണ്ടായത്. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി കുട്ടിയുടെ ജീന്‍സിന്റെ ബട്ടണ്‍സ് പൊട്ടിപ്പോവുകയും തൊട്ടടുത്ത വീട്ടില്‍ നില്‍ക്കുകയായിരുന്ന എതാണ്ട് അറുപത് വയസോളം വരുന്ന മുസ്ലീം സമുദായത്തില്‍പ്പെട്ട സ്ത്രീയോട് കുട്ടി ഒരു സേഫ്ടി പിന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് ക്ഷുഭിതയായ സ്ത്രീ അസഭ്യം പറയുകയും കുട്ടിയെ ഓടിക്കുകയുമായിരുന്നു.
അല്‍പ സമയത്തിനകം കുട്ടിയുടെ പിന്നാലെയെത്തിയ സ്ത്രീയുടെ മകനടങ്ങുന്ന സംഘം കുട്ടിയെ പിടിച്ച് ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടു പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ചെമ്പനാനി ജോബി ശ്രീകണ്ഠാപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ച് സ്ത്രീയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരു പരാതികളും അന്വേഷിക്കുന്ന ശ്രീകണ്ഠാപുരം പൊലീസ് കുട്ടിയെ മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സംഭവമറിഞ്ഞ് കാസ പ്രവര്‍ത്തകര്‍ കുട്ടിയുടെ കുടുംബത്തെയും ഇടവക വികാരിയെയും സന്ദര്‍ശിക്കുകയും പൂര്‍ണ പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കാസ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോണി മാങ്കോട്ടില്‍ പറഞ്ഞു. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.