യുഎഇയില്‍ ഉച്ചവിശ്രമം ജൂണ്‍ 15 മുതല്‍

യുഎഇയില്‍ ഉച്ചവിശ്രമം ജൂണ്‍ 15 മുതല്‍

യുഎഇ: രാജ്യം കടുത്ത ചൂടിലേക്ക് കടന്നതോടെ പുറം ജോലിചെയ്യുന്നവർക്ക് ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം അനുവദിച്ചു. തുടർച്ചയായ 18 ആം വർഷമാണ് യുഎഇയില്‍ ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. ഉച്ചക്ക് 12.30 മുതല്‍ 3 മണിവരെയാണ് പുറം ജോലികള്‍ക്ക് വിലക്കുളളത്. 

ചൂട് കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും തടയുന്നത് ലക്ഷ്യമിട്ടാണ് ഉച്ചവിശ്രമം നല്‍കുന്നത്. മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കിത്തുടങ്ങിയതോടെ ഇത്തരം അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും കുറഞ്ഞതായി മാനുഷിക-സ്വദേശി വല്‍ക്കരണമന്ത്രാലയവക്താവ് മുഹ്സിന്‍ അല്‍ നാസി പറഞ്ഞു. 

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഒരു തൊഴിലാളിക്ക് 5000 എന്ന രീതിയില്‍ പിഴ ചുമത്തും. പരമാവധി 50,000 ദിർഹം വരെയായിരിക്കും പിഴ ചുമത്തുക. നിയമം പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളെയും തൊഴിലുടമകളെയും ബോധവത്കരിക്കാനുളള പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കും നിയമലംഘനം റിപ്പോർട്ട് ചെയ്യാം. മന്ത്രാലയത്തിന്‍റെ ആപ്പിലൂടെയോ 600590000 എന്ന നമ്പറിലൂടെയോ നിയമലംഘനം അറിയിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.