ജനസംഖ്യാ നിയന്ത്രണം: നിയമ നിര്‍മ്മാണം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ജനസംഖ്യാ നിയന്ത്രണം: നിയമ നിര്‍മ്മാണം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി:  രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനങ്ങളെ ബോധവത്ക്കരിക്കുന്നതടക്കമുള്ള മറ്റു വഴികളിലൂടെ ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തിന് കഴിയുന്നുണ്ടെന്നും അതിനാല്‍ നിയമ നിര്‍മ്മാണം പരിഗണനയിലില്ലെന്നുമാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സൂചന.

ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രം നിയമം കൊണ്ടുവരുമെന്ന് നേരത്തെ ഭക്ഷ്യ സംസ്ക്കരണ മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടീല്‍ അറിയിച്ചിരുന്നു. ഇതിനെതിരെ രാജ്യത്ത് വിവിധ വിഭാഗങ്ങളും സംഘടനകളും വലിയ പ്രതിഷേധം ഉയര്‍ത്തി.
നിയമ മന്ത്രാലയമോ ആരോഗ്യ മന്ത്രാലയമോ വ്യക്തത നല്‍കേണ്ട വിഷയത്തില്‍ ഭക്ഷ്യ മന്ത്രിയുടെ ഭാഗത്ത് നിന്നും പ്രസ്താവന വന്നത് വലിയ ചര്‍ച്ചകള്‍ക്കും സംശയത്തിനും ഇടയാക്കിയിരുന്നു.

വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെ ജനസംഖ്യാ നിയന്ത്രണത്തില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാഗത്ത് നിന്നും ചില സൂചനകളും ലഭിച്ചു. ജനസംഖ്യ നിയന്ത്രിക്കുന്നതിന് ചില നടപടികള്‍ സ്വീകരിക്കുന്നതില്‍ ആലോചനകള്‍ നടക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.

നിയമ നിര്‍മ്മാണം ആവശ്യമാണോ എന്നതില്‍ ആലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിയമ നിര്‍മ്മാണം നിലവില്‍ പരിഗണനയിലില്ലെന്ന സൂചനയാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.