കടുത്ത ചൂട്, തീപിടുത്ത അപകടങ്ങള്‍ കുറയ്ക്കാന്‍ പരിശോധനകള്‍ ക‍ർശനമാക്കി ഷാർജ സിവില്‍ ഡിഫന്‍സ്

കടുത്ത ചൂട്, തീപിടുത്ത അപകടങ്ങള്‍ കുറയ്ക്കാന്‍ പരിശോധനകള്‍ ക‍ർശനമാക്കി ഷാർജ സിവില്‍ ഡിഫന്‍സ്

ഷാർജ: വേനല്‍കാലത്ത് തീപിടുത്ത അപകടങ്ങള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ഷാർജ സിവില്‍ ഡിഫന്‍സ് വിഭാഗം പരിശോധനകള്‍ കർശനമാക്കി. അല്‍ ഹംരിയയില്‍ വ്യാഴാഴ്ചയുണ്ടായ തീപിടുത്തത്തെ തുടർന്നാണ് നടപടി. എമിറേറ്റ് അഗ്നി അപകടരഹിതമാക്കുകയെന്നുളളതാണ് ലക്ഷ്യം.

വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം മുന്‍കൂട്ടി അറിയിക്കാതെ പരിശോധനകള്‍ നടത്തും. അഗ്നി സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിനെകുറിച്ച് പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്യാംപെയിനും സജ്ജമാക്കിയിട്ടുണ്ട്. 

സമൂഹത്തിന്‍റെ സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകളെ കുറിച്ച് പലർക്കും അവബോധമില്ലാത്തതിനാല്‍ മനുഷ്യസഹജമായ പിഴവുകള്‍ മൂലമാണ് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നത്. ഇത് ഒഴിവാക്കുകയെന്നുളളതാണ് ബോധവല്‍ക്കണക്യാംപെയിനിലൂടെയും പരിശോധനയിലൂടെയും ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.