നവോത്ഥാന നായകന്‍മാരെ പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയ സംഭവം: കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

നവോത്ഥാന നായകന്‍മാരെ പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയ സംഭവം: കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

ബെംഗളൂരു: നവോത്ഥാന നായകന്‍മാരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിന് എതിരെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. കാവിവല്‍ക്കരണം ആരോപിച്ച് വിധാന്‍സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരെ മാറ്റി നിര്‍ത്തി രാജ്യത്തിന്റെ ചരിത്രം തിരുത്താനാണ് ബിജെപിയുടെ ശ്രമമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കര്‍ണാടക പ്രതിപക്ഷ നേതാവ് ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകയിലെ പത്താം ക്ലാസ് പുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും തന്തൈ പെരിയാറിനെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സിലബസ് പരിഷ്‌കരണ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ശിവിഗിരി തീര്‍ത്ഥാടനത്തിനിടെ ഗുരുവിനെ വാഴ്ത്തിയ മോഡിയുടെ പ്രസംഗം നാടകമാണെന്ന് തെളിഞ്ഞെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ കാക്കി നിക്കര്‍ കത്തിച്ച് എന്‍.എസ്.യു.ഐ പ്രതിഷേധത്തിന്റെ ഭാഗമായി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ബില്ലവ വിഭാഗവും അറിയിച്ചു.

ശ്രീനാരായണ ഗുരുവിനേയും പെരിയാര്‍ രാമസ്വാമി നായ്ക്കറെയും കുറിച്ചുള്ള മുഴുവന്‍ ഭാഗങ്ങളും പത്താം ക്ലാസ് സാമൂഹ്യപാഠ പുസ്തകത്തില്‍ നിന്നും കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചിരുന്നു. നാരാണയഗുരുവിനും പെരിയാര്‍ രാമസ്വാമിക്കും പകരം ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പ്രസംഗമാണ് സിലബസില്‍ ഉള്‍ക്കൊള്ളിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.