ഗാന്ധിനഗര്‍: കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ സൈന്യം സുരക്ഷിതമായി പുറത്തെടുത്തു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം. കൃഷിയിടത്തിലെ കുഴല്‍ക്കിണറിലാണ് രണ്ട് വയസുകാരന്‍ വീണത്. തുടര്‍ന്ന് സൈന്യവും അഗ്‌നിശമന സേനയും പൊലീസും ആരോഗ്യ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. സൈന്യം നേതൃത്വം നല്‍കിയ രക്ഷാ പ്രവര്‍ത്തനത്തില്‍ വെറും 40 മിനിറ്റിള്ളില്‍ ആ കുഞ്ഞു ജീവന്‍ സുരക്ഷിതമായി പുറത്തെത്തി.
കൃത്യവും സമയോചിതവുമായ ഇടപെടലിലൂടെ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് ധ്രംഗധ്ര അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ എം പി പട്ടേല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി എട്ട് ഓടെയാണ് ശിവം എന്ന രണ്ടു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. മാതാപിതാക്കള്‍ ജോലി ചെയ്യുന്ന വയലില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. പരിശോധനയില്‍ കുട്ടി 20-25 അടി താഴ്ചയില്‍ കുടുങ്ങിയതായി കണ്ടെത്തി.
സംഭവം അറിഞ്ഞ ജില്ലാ ഭരണകൂടം പ്രാദേശിക ദുരന്ത നിവാരണ സെല്ലിനെയും അഹമ്മദാബാദിലെ ദേശീയ ദുരന്ത പ്രതികരണ സേനയെയും അറിയിച്ചു. സൈന്യത്തിന്റെയും അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും പൊലീസിന്റെയും സഹായവും തേടി. തുടര്‍ന്ന് രക്ഷാസംഘം നടത്തിയ പരിശ്രമത്തിന്റെ ഫലമായി രാത്രി 10.45 ഓടെ കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.
കുട്ടിയെ ധ്രംഗധ്ര ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ജില്ലാ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.