തിരുവനന്തപുരം: യാത്രയ്ക്കിടെ അപകടമുണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന സുരക്ഷാ മിത്ര പദ്ധതി പ്രവര്‍ത്തനക്ഷമമായി. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ മിത്ര.
വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഉടമകള്‍ക്ക് എസ്എംഎസ് സന്ദേശമായി ലഭിക്കും. വാഹനം എന്തെങ്കിലും അപകടത്തില്‍പ്പെട്ടാലോ ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈല്‍ നമ്പറില്‍ എസ്എംഎസ് ആയും ഇ-മെയില്‍ ആയും അലര്‍ട്ടുകള്‍ ലഭിക്കും.
സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിച്ച് ഉടമകള്‍ക്ക് വാഹനത്തിന്റെ സുരക്ഷിത യാത്ര ഉറപ്പാക്കാം. ഉപകരണം ഘടിപ്പിക്കുന്ന അവസരത്തില്‍ കൊടുക്കുന്ന മൊബൈല്‍ നമ്പറിലും ഇ മെയില്‍ ഐഡിയിലും ആണ് അലര്‍ട്ട് സന്ദേശങ്ങള്‍ എത്തുന്നത്. നമ്പരിലും ഇ മെയില്‍ ഐഡിയിലും മാറ്റം വന്നാല്‍ [email protected] എന്ന ഇ മെയിലില്‍ അറിയിച്ച് തിരുത്തല്‍ വരുത്തേണ്ടതാണ്.
നിലവില്‍ 2.38 ലക്ഷം വാഹനങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകട രഹിതമാക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം വാഹന ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.