ജയിലില്‍ കിടക്കുന്നവര്‍ വോട്ട് ചെയ്യേണ്ടെന്ന് കോടതി; മഹാരാഷ്ട്ര രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി

ജയിലില്‍ കിടക്കുന്നവര്‍ വോട്ട് ചെയ്യേണ്ടെന്ന് കോടതി; മഹാരാഷ്ട്ര രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി

മുംബൈ: രാജ്യസഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച്ച നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിക്ക് കനത്ത തിരിച്ചടി. കള്ളപ്പണ കേസില്‍ ജയിലില്‍ കഴിയുന്ന എന്‍സിപി മന്ത്രി നവാബ് മാലിക്ക്, മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചില്ല. വോട്ട് ചെയ്യാന്‍ ഇരുവര്‍ക്കും ജാമ്യം നല്‍കണമെന്ന ആവശ്യം കോടതി തള്ളി.

തടവുപുള്ളികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്ന ഇഡിയുടെ വാദം അംഗീകരിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്ക് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജയിലില്‍ കഴിയുകാണ്. സമാനമായ കേസില്‍ അനില്‍ ദേശ്മുഖും ജയിലില്‍ തുടരുകയാണ്. ഇതോടെ രാജ്യസഭ തെരഞ്ഞെടുപ്പ് കൂടുതല്‍ നാടകീയത നിറഞ്ഞതാകും.

മഹാരാഷ്ട്രയിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് ഏഴ് പേരാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ഇതാദ്യമായാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നത്. മൂന്ന് സീറ്റുകള്‍ ജയിക്കാനുള്ള അംഗബലമാണ് ശിവസേന നയിക്കുന്ന മഹാവികാസ് അഘാഡിക്കുള്ളത്.

രണ്ടുപേരെ ജയിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കും. മൂന്നാമതൊരു സ്ഥാനാര്‍ഥിയെ കൂടി ബിജെപി നിര്‍ത്തിയിട്ടുണ്ട്. മഹാവികാസ് അഘാഡിയില്‍ നിന്ന് എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്യുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ചെറുകക്ഷികളുടെ നിലപാടും നിര്‍ണായകമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.