മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് തുടരാം; സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളി

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് തുടരാം; സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളി

കൊച്ചി: നടന്‍ മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളി. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണമെന്നും കേസുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം സമാനമായ കേസില്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. കേസ് പരിഗണിച്ച പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഏപ്രില്‍ ആറിന് ഹര്‍ജികള്‍ തള്ളിയത്. ഈ കേസ് ഇനി തുടരുന്നതില്‍ കാര്യമില്ല. പിന്‍വലിക്കാന്‍ അനുവദിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഏലൂര്‍ സ്വദേശിായ എ എ പൗലോസും വനം വകുപ്പ് മുന്‍ ഉദ്യോഗസ്ഥനും റാന്നി സ്വദേശിയുമായ ജയിംസ് മാത്യുവും കോടതിയല്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി തളളിയത്.

ഹര്‍ജിക്കാര്‍ക്ക് ഇത്തരം ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ അവകാശമില്ല. പൊതു പണം ഉള്‍പ്പെട്ട കേസല്ല. അതിനാല്‍ തന്നെ ഹര്‍ജിക്കാര്‍ക്ക് ഇടപെടാന്‍ സാധിക്കില്ല എന്നും സര്‍ക്കാര്‍ കോടിയില്‍ വ്യക്തമാക്കിയിരുന്നു. കോടതി നടപടികളുടെ ദുരുപയോഗമാണ് ഈ ഹര്‍ജികളില്‍ നടപടി തുടരുന്നത് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഈ വാദം അംഗീകരിച്ചായിരുന്നു കോടതി ഹര്‍ജികള്‍ തള്ളിയത്.

എന്നാല്‍ നടന്‍ മോഹന്‍ലാലിന് അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയ ഹര്‍ജികള്‍ പിന്നീട് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റിയിരുന്നു. നടനില്‍ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുന്‍കാല പ്രാബല്യത്തോടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റിന് മുഖ്യ വന പാലകന്‍ ഉത്തരവ് നല്‍കി. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

മോഹന്‍ലാല്‍ ഒന്നാം പ്രതിയായി പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസില്‍ തീരുമാനം ഉണ്ടായ ശേഷം ഹര്‍ജി പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. 2012ല്‍ ഇന്‍കം ടാക്‌സിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ വീട്ടില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. ആയിരുന്നു മോഹന്‍ ലാലിന്റെ വീട്ടില്‍ പരിശോധന നടന്നത്. ഈ പരിശോധനയില്‍ കണ്ടെത്തിയ ആനക്കൊമ്പ് തുടര്‍ന്ന് വനം വകുപ്പിന് കൈമാറി കേസ് എടുക്കുകയായിരുന്നു. പിടിച്ച് എടുത്ത ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്ന വ്യക്തിയില്‍ നിന്നും പണം കൊടുത്ത് വാങ്ങിയതാണ് എന്നതായിരുന്നു നടന്‍ മോഹന്‍ ലാലിന്റെ വാദം.

ഇത് സംബന്ധിച്ച കേസ് റദ്ദാക്കിയതിന് ശേഷം നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ യു ഡി എഫ് സര്‍ക്കാറിന്റെ ഭരണ കാലത്ത് അനുമതി നല്‍കി. ഇതിന് പിന്നാലെ കേസ് പിന്‍വലിക്കാന്‍ എതിര്‍പ്പില്ല എന്ന് കാണിച്ച് എല്‍ ഡി എഫ് സര്‍ക്കാരും രംഗത്ത് എത്തി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം കോടതിയെ അറിയിക്കുകയായിരുന്നു.

അതേസമയം കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്‍ മോഹന്‍ലാല്‍ മുന്‍പ് രംഗത്തെത്തിയിരുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്ക് എതിരെ ഗൂഢാലോചന നടത്തിയെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ആരോപണം. കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. 2019 നവംബറിലായിരുന്നു മോഹന്‍ലാലിന്റെ ഈ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.