ബ്രിസ്ബന്‍: ഓസ്ട്രേലിയന്‍ ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യന്‍ ജസ്റ്റിസ് ഹുനിയുടെ ബ്രിസ്ബനിലെ വീടിനു നേരെ വെടിവയ്പ്പ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സണ്ണിബാങ്ക് ഹില്‍സിലെ വീടിനു നേരേ അജ്ഞാതര്‍ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തത്.
ആക്രമണസമയത്ത് ജസ്റ്റിസിന്റെ പിതാവും പ്രധാന പരിശീലകനുമായ റോക്കി, കുട്ടികള്‍ എന്നിവരടക്കം പത്തോളം പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു. ക്വീന്‍സ് ലാന്‍ഡ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ നാലു മണിയോടെ ഉച്ചത്തിലുള്ള ശബ്ദവും വാഹനങ്ങള്‍ അതിവേഗം ഓടിച്ചുപോകുന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെതുടര്‍ന്ന് പോലീസ് ഗൂറോംഗ് സ്ട്രീറ്റിലെത്തി. പോലീസ് തിരിച്ചു പോയതിനു ശേഷമാണ് വെടിവയ്പ്പുണ്ടായത്. ജനലുകളില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥരെത്തി വീട്ടില്‍ പരിശോധന നടത്തി.
രാവിലെ വെടിയൊച്ചകള്‍ കേട്ടാണ് താരത്തിന്റെ കുടുംബം ഉണര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. വെടിവയ്പ്പുണ്ടായെങ്കിലും ജസ്റ്റിസ് ഹുനി രാവിലെ പരിശീലനത്തിന് പോയി. അടുത്തയാഴ്ച്ച ബ്രിസ്ബനിലെ നിസാന്‍ അരീനയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ജസ്റ്റിസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.