ജക്കാര്‍ത്ത: മുസ്‌ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലേക്ക് മാര്‍പ്പാപ്പയെ ക്ഷണിച്ച് ഇന്തോനേഷ്യ സര്‍ക്കാര്‍. വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ക്ഷണക്കത്ത് മതകാര്യ മന്ത്രി യാക്കൂത്ത് ചോലില്‍ ക്വമാസ് മാര്‍പ്പാപ്പയ്ക്ക് കൈമാറി. ഇന്തോനേഷ്യയെക്കുറിച്ച് കൂടുതലറിയാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചു.
2020 അവസാനത്തോടെ ഇന്തോനേഷ്യ ഉള്‍പ്പടെയുള്ള പസഫിക് രാഷ്ട്രങ്ങളില്‍ മാര്‍പ്പാപ്പ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടതായിരുന്നു. കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് അത് ഒഴിവാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയെയും അല്‍-അസ്ഹര്‍ അഹമ്മദ് അല്‍ തായീബിന്റെ ഗ്രാന്‍ഡ് ഇമാമിനെയും ഇന്തോനേഷ്യയില്‍ സ്വീകരണം നല്‍കണമെന്നുള്ള സര്‍ക്കാരിന്റെ ഏറെ നാളത്തെ താല്‍പര്യത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ക്ഷണം കൈമാറിയിരിക്കുന്നതെന്നും മന്ത്രി ക്വമാസ് പറഞ്ഞു.
മാര്‍ച്ച് ആറു മുതല്‍ ഒന്‍പ് വരെ ബാലിയില്‍ നടന്ന ഇന്തോനേഷ്യയിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ദേശീയ സമ്മേളനത്തില്‍ മാര്‍പ്പാപ്പയ്്ക്ക് രാജ്യത്ത് സ്വീകരണം നല്‍കുമെന്ന് മന്ത്രി ക്വമാസ് പ്രഖ്യാപനം നടത്തിയിരുന്നു. ഇന്തോനേഷ്യന്‍ ബിഷപ്പ്സ് കമ്മീഷന്‍ ഫോര്‍ എക്യുമെനിക്കല്‍ ആന്‍ഡ് ഇന്റര്‍ റിലീജിയസ് അഫയേഴ്സ് ചെയര്‍മാനും പാലംബാംഗിലെ ആര്‍ച്ച് ബിഷപ്പുമായ യോഹന്നസ് ഹാരുണ്‍ യുവോനോ ഇതിനെ സ്വാഗതം ചെയ്തു.
''സര്‍ക്കാരിന്റെ ക്ഷണത്തില്‍ ഞങ്ങള്‍ തീര്‍ച്ചയായും സന്തുഷ്ടരാണ്. എല്ലാ കത്തോലിക്കരും അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നു.'' ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മാര്‍പ്പാപ്പയെ മാത്രമല്ല, ലോകമെമ്പാടുമുള്ള മതനേതാക്കളെയും ഇന്തോനേഷ്യ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ ക്ഷണിക്കണം. മതനേതാക്കന്മാര്‍ക്കു സമൂഹത്തില്‍ ഐക്യം പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയില്‍ ഇസ്ലാം മതത്തിന് പുറമേ ബുദ്ധമതം, ക്രിസ്ത്യന്‍, കണ്‍ഫ്യൂഷ്യനിസം, ഹിന്ദുമതം, ഇസ്ലാം, പ്രൊട്ടസ്റ്റന്റിസം മതവിശ്വാസങ്ങളും 200 ഓളം പരമ്പരാഗത വിശ്വാസങ്ങളുമുണ്ട്. 28 കോടി ജനങ്ങളുള്ള ഇന്തോനേഷ്യയില്‍ 9.87 ശതമാനമാണ് ക്രിസ്ത്യന്‍ പ്രാതിനിധ്യം. 1.61 ശതമാനം ഹിന്ദുക്കളും 0.72 ശതമാനം ബുദ്ധമതക്കാരും .56 ശതമാനം മുസ്‌ലീം ഇതര മറ്റ് മതവിഭാഗത്തില്‍പ്പെട്ടവരുമാണ്. 22 കോടി ജനങ്ങളാണ് മുസ്‌ലീം മതവിഭാഗത്തില്‍പ്പെട്ടവരായുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.