സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു; ഭൂമി രേഖ പുതുക്കാത്തത് മൂലം പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതിയില്‍ നിന്ന് കേരള കര്‍ഷകര്‍ പുറത്താകും

സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു; ഭൂമി രേഖ പുതുക്കാത്തത് മൂലം പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതിയില്‍ നിന്ന് കേരള കര്‍ഷകര്‍ പുറത്താകും

തിരുവനന്തപുരം: രാജ്യത്തെ കര്‍ഷകര്‍ക്കായി നരേന്ദ്ര മോഡി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ നിന്ന് കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്താകും. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം റവന്യൂ പോര്‍ട്ടലില്‍ ഭൂമിസംബന്ധമായ രേഖകള്‍ കാലാനുസൃതമായി പുതുക്കാത്തതാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.

കേരളത്തിന്റെ റവന്യൂ പോര്‍ട്ടലില്‍ വിവരങ്ങള്‍ പൂര്‍ണമല്ലാത്തതിനാല്‍, പദ്ധതിയില്‍ രജിസ്ട്രേഷന്‍ പുതുക്കുന്ന സമയത്ത് കര്‍ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ ചേരാതെ വന്നാല്‍ അപേക്ഷ തള്ളും. 70 കോടി രൂപയാണ് കേരളത്തിലെ കര്‍ഷകര്‍ക്കായി ഈവര്‍ഷം കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. പ്രതിവര്‍ഷം ആറായിരം രൂപ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് പദ്ധതി.

പല കര്‍ഷകരും കരമടച്ച രസീത് ഉള്‍പ്പെടെ നല്‍കി അപേക്ഷ പുതുക്കിയെങ്കിലും റവന്യു പോര്‍ട്ടലിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ആയിട്ടില്ല. കര്‍ണാടകത്തില്‍ 2000 ലും തമിഴ്നാട്ടില്‍ 2001 ലും ഭൂമിസംബന്ധമായ രേഖകളെല്ലാം ഡിജിറ്റൈസ് ചെയ്തു. അതിനാല്‍, അവിടത്തെ കര്‍ഷകരെ പുതിയപ്രശ്നം ബാധിക്കില്ല. കേരളത്തില്‍ വൈകിത്തുടങ്ങിയ നടപടി ഇപ്പോള്‍ പുരോഗമിക്കുന്നേയുള്ളൂ. സര്‍വേ വകുപ്പാണ് ഇത് ചെയ്യുന്നത്.

വര്‍ഷം 6,000 രൂപയാണ് കിട്ടുന്നതെങ്കിലും അത് കൃത്യ സമയത്ത് അക്കൗണ്ടില്‍ എത്തുന്നതിനാല്‍ പലര്‍ക്കും വലിയ സഹായമായിരുന്നു അത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത കാണിക്കാതെ ഇരുന്നതോടെ പദ്ധതിയില്‍ നിന്ന് കേരളത്തിലെ കര്‍ഷകര്‍ പുറത്താകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.