കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നട്ടംതിരിഞ്ഞ് പൊതുജനം. നഗരത്തില്‍ വന്‍ ഗതാഗത തടസമാണ് ഉണ്ടായത്.
പൊലീസ് പിഞ്ചുകുഞ്ഞിനെയും കുടുംബത്തെയും തടഞ്ഞു. മാമോദീസ ചടങ്ങ് കഴിഞ്ഞെത്തിയ കുഞ്ഞിനെയും രക്ഷിതാക്കളെയുമാണ് വഴിയില്‍ തടഞ്ഞത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് പോയാല്‍ മതിയെന്നായിരുന്നു ഇവരോട് പൊലീസ് പറഞ്ഞത്.
'കൊച്ചിന്റെ കാര്യത്തിനായി ഞങ്ങള്‍ രാവിലെ പള്ളിയില്‍ പോയതാണ്. തിരിച്ച് വീട്ടിലേക്കാണ് പോകുന്നത്, മുഖ്യമന്ത്രിയെ ഒന്നും ചെയ്യാനല്ലാല്ലോ. ഒരു വകയും കഴിച്ചിട്ടില്ല. അഞ്ചെട്ട് കിലോമീറ്റര്‍ ചുറ്റിയാണ് ഇപ്പോള്‍ വരുന്നത്. തൊട്ടടുത്താണ് വീട്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന്. ഇതൊക്കെ എവിടുത്തെ ന്യായമാണ്.'-കുട്ടിയുടെ കുടുംബം ചോദിക്കുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്. ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളനത്തിനായാണ് അദ്ദേഹം രാവിലെ കോട്ടയത്ത് എത്തിയത്. കോട്ടയം നഗരത്തോട് ചേര്‍ന്ന കെ.കെ റോഡ് പൂര്‍ണമായും അടച്ചിരുന്നു. പരിപാടി നടക്കുന്ന മാമ്മന്‍ മാപ്പിള ഹാളിലെ റോഡും പൂര്‍ണമായും അടച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.