ന്യൂഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കുല്‍ദീപ് ബിഷ്ണോയിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാനും കോണ്‍ഗ്രസ് നടപടി തുടങ്ങി.
അജയ് മാക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കം മുതല്‍ പ്രതിഷേധിച്ച ബിഷ്ണോയിയെ ഒപ്പം നിര്‍ത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചെങ്കിലും വോട്ട് ലഭിച്ചില്ല. ദശാംശം ആറ് ആറ് വോട്ടിന്റെ അധിക മൂല്യത്തില്‍ ബിജെപി സ്വതന്ത്രന്‍ ജയിച്ചത് കോണ്‍ഗ്രസിനെ ഞെട്ടിപ്പിച്ചു.
പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്ത കുല്‍ദീപ് ബിഷ്ണോയിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാന്‍ ഉടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും. കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു ബിഷ്ണോയ്. തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഢയുടെ അടുത്ത അനുയായി കൂടിയായ ഉദയ് ഭാനിനെ അധ്യക്ഷനാക്കിയതാണ് ബിഷ്ണോയിയെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായും ബിഷ്ണോയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ബിഷ്ണോയ് ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തായതോടെ ബിജെപി പ്രവേശനം ഇനി വൈകില്ലെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.