ഡിവൈഡറില്‍ ഇടിച്ച് കാര്‍ മറിഞ്ഞ് ലിവര്‍പൂളില്‍ മലയാളി യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; ജോയലിന്റെ മരണത്തില്‍ കണ്ണീര്‍ പൊഴിച്ച് യുകെയിലെ മലയാളികള്‍

ഡിവൈഡറില്‍ ഇടിച്ച് കാര്‍ മറിഞ്ഞ് ലിവര്‍പൂളില്‍ മലയാളി യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; ജോയലിന്റെ മരണത്തില്‍ കണ്ണീര്‍ പൊഴിച്ച് യുകെയിലെ മലയാളികള്‍

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ റോഡപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു. ആലപ്പുഴ കുട്ടനാട് സ്വദേശി ജോയല്‍ ജോപ്പനാണ് (27) മരണപ്പെട്ടത്. ജോയല്‍ ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയും തീ പിടിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ലിവര്‍പൂളിള്‍ സെന്റ് ഹെലെന്‍സിലാണ് താമസം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങവേ രാവിലെയാണ് അപകടം നടന്നത്.

ബ്രിട്ടനിലെ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ജോയല്‍. എല്ലാ കാര്യത്തിനും സജീവമായി മുന്‍നിരയിലുണ്ടായിരുന്ന ചെറുപ്പക്കാരന്റെ മരണം മലയാളി സമൂഹത്തിനാകെ വേദനയായി. കുട്ടനാട് സ്വദേശിയായ ജോജപ്പന്‍-ജെസി ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് ജോയല്‍. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ആംബുലന്‍സ്, ഫയര്‍ സര്‍വീസ്, പോലീസ് സംഭവസ്ഥലത്തു എത്തിയിരുന്നു. 6.47 മാ ആണ് എമര്‍ജന്‍സി കാള്‍ വന്നത് എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.

മരിച്ചയാളുടെ മാതാപിതാക്കള്‍ വന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ പോലീസ് ശരീരം വിട്ടു നല്‍കു എന്നതിനാല്‍ പിതാവ് എത്തി മൃതദേഹം തിരിച്ചറിഞ്ഞാല്‍ മാത്രമേ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. കേരളത്തില്‍ അവധിക്കായി എത്തിയ ജോയലിന്റെ പിതാവ് ജോജപ്പന്‍ അപകടവാര്‍ത്ത അറിഞ്ഞു യുകെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഇപ്പോള്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ മേല്‍നോട്ടത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.