തൃക്കാക്കരയിലെ തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാന്‍ സിപിഎം; ജൂണ്‍ 24 മുതല്‍ യോഗം ചേരും

തൃക്കാക്കരയിലെ തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാന്‍ സിപിഎം; ജൂണ്‍ 24 മുതല്‍ യോഗം ചേരും

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വി ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഎം സംസ്ഥാന നേതൃയോഗം. സിപിഎം സംസ്ഥാന നേതൃയോഗങ്ങളുടെ തീയതി തീരുമാനിച്ചു. ജൂണ്‍ 24,25,26 തീയതികളില്‍ സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരാനാണ് തീരുമാനം.

തൃക്കാക്കര തോല്‍വിയും സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കാടിളക്കിയുള്ള പ്രചാരണം, മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം വന്‍ സംഘം പ്രചാരണ ദിവസങ്ങളിലുടനീളം തൃക്കാക്കരയില്‍ തമ്പടിച്ചിട്ടും ഫലം വന്നപ്പോള്‍ പ്രതീക്ഷകളെല്ലാം തെറ്റി. കനത്ത തോല്‍വിയുടെ കാരണം സമഗ്രമായി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം.

സഹതാപ തരംഗത്തോടൊപ്പം ഇടത് വിരുദ്ധ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചത് ഉമയുടെ ഭൂരിപക്ഷം കൂട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിനിടെ പ്രതിപക്ഷം മുതല്‍ മുന്നണി ഘടകക്ഷി നേതാക്കള്‍ വരെ ഒളിഞ്ഞും തെളിഞ്ഞും സില്‍വര്‍ ലൈന്‍ വരെ ചര്‍ച്ചയാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.