ഒരു ലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു; ഉദ്ഘാടനം ചൊവ്വാഴ്ച്ച

ഒരു ലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു; ഉദ്ഘാടനം ചൊവ്വാഴ്ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജിആര്‍ അനില്‍ അധ്യക്ഷത വഹിക്കും.

സര്‍ക്കാരിലേക്ക് സ്വമേധയാ സറണ്ടര്‍ ചെയ്ത കാര്‍ഡുകളില്‍ 1,53,242 മുന്‍ഗണന കാര്‍ഡുകള്‍ അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്തിരുന്നു. ഇതിനു പുറമേയാണ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി 1,00,757 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൂടി തരം മാറ്റി വിതരണം ചെയ്യുന്നത്.

ഇതോടെ ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം തരം മാറ്റി വിതരണം ചെയ്ത മുന്‍ഗണന റേഷന്‍കാര്‍ഡുകളുടെ എണ്ണം 2,53,999 ആകും. ഏറ്റവും അര്‍ഹരായവരെ ഉള്‍ക്കൊള്ളിച്ചാണു സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് തരം മാറ്റിയ മുന്‍ഗണന കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനു പുറമെ 2,14,224 കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുമുണ്ട്. ചടങ്ങില്‍ വിദ്യാഭ്യാസ- തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.