തിരുവനന്തപുരം: മറ്റ് മതങ്ങള്‍ക്കെതിരേ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തരുതെന്ന് നോട്ടീസ് നല്‍കിയ പൊലീസുകാരനെതിരേ ഇസ്ലാമിക സംഘടനകള്‍ രംഗത്ത്. കണ്ണൂര്‍ ജില്ലയിലെ മയ്യിലാണ് സംഭവം. മയ്യില്‍ എസ്എച്ച്ഒ ബിജു പ്രകാശാണ് നോട്ടീസ് നല്‍കിയത്.
പ്രവാചകനിന്ദ ആരോപണത്തിന്റെ പശ്ചാത്തല പള്ളികളില്‍ ജുമുഅ പ്രഭാഷണങ്ങളില്‍ വിദ്വേഷം അരുതെന്ന് കാട്ടി പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്.
മയ്യില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്. എന്നാല്‍ നോട്ടീസ് നല്‍കിയ സംഭവം മുസ്ലീം സംഘടനകള്‍ വലിയ വിവാദമാക്കുകയായിരുന്നു. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ആവശ്യം.
ഇസ്ലാമിസ്റ്റുകള്‍ പ്രശ്നം വഷളാക്കുന്നുവെന്ന് കണ്ടതോടെ കണ്ണൂര്‍ കമ്മിഷണര്‍ വിഷയത്തില്‍ ഇടപെട്ടു. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ കൊണ്ട് നോട്ടീസ് നല്‍കിയത് വീഴ്ചയാണെന്ന് സമ്മതിപ്പിക്കുകയായിരുന്നു.
അതേസമയം, ഇസ്ലാമിക സംഘടനകള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം രംഗത്തു വന്നു. പാലാ ബിഷപ്പിനെ അപമാനിച്ചാണ് ബല്‍റാം ഇസ്ലാമിസ്റ്റുകളെ ന്യായീകരിച്ചിരിക്കുന്നത്. ബല്‍റാമിനെതിരേ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
ഒരു മതത്തിനെതിരേയും അപകീര്‍ത്തികരമായി സംസാരിച്ച് പ്രകോപനം ഉണ്ടാക്കരുതെന്ന് പറഞ്ഞതിന് എന്തിനാണ് ബല്‍റാം ക്രൈസ്തവര്‍ക്കെതിരേ അത് തിരിച്ചു വിടുന്നതെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ക്രൈസ്തവര്‍ ഇതിനെതിരേ പ്രതിഷേധം വ്യാപകമായി രേഖപ്പെടുത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.