അമർ സെന്ററുകൾ ഒരു മില്യണിലധികം ഇടപാടുകൾ നടത്തി

അമർ സെന്ററുകൾ ഒരു മില്യണിലധികം ഇടപാടുകൾ നടത്തി

ദുബായ്: വിസാ അപേക്ഷ- സേവനങ്ങൾക്കുള്ള ഏകീകൃത ഫ്ലാറ്റ്ഫോമായ അമർ കേന്ദ്രങ്ങൾ ഈ വർഷം ഇത്‌ വരെ ഒരു മില്യണിലധികം ഇടപാടുകൾ നടത്തിയെന്ന് അധികൃതർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർദ്ധനവാണ് ഇടപാടുകളിൽ രേഖപ്പെടുത്തിയതെന്ന് അമർ ഡിപ്പാർട്ട്‌മെന്റ് ഫോർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മേജർ സാലിം ബിൻ അലി പറഞ്ഞു. 

എല്ലാ വിഭാഗങ്ങൾക്കുമുള്ള താമസ വിസകൾ -എൻട്രി പെർമിറ്റുകളും സന്ദർശക വിസകളും അനുവദിക്കൽ, വിസകൾ റദ്ദാക്കൽ, വർക്ക് എൻട്രി പെർമിറ്റുകൾ, സ്റ്റാറ്റസ് പരിഷ്ക്കരണം (ജോലി - താമസം - സന്ദർശനം) അഭ്യർത്ഥന- ഇടപാടുകളും മറ്റു ഇതര സർക്കാർ സേവനങ്ങളും ഏറ്റവും വേഗത്തിൽ ഉപഭോക്താവിന് ഒരേ സ്ഥലത്തിൽ നിന്ന് ലഭ്യമാവുന്ന കേന്ദ്രങ്ങളാണ് അമർ സെന്ററുകൾ.

അതിനിടയിൽ 893 ഇമാറാത്തികൾ അമർ സെന്ററുകളിൽ ജോലി ചെയ്യുന്നുന്നുണ്ടെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ദുബായിലെ വിവിധ ഇടങ്ങളിലുള്ള 71 സെന്ററുകളിലാണ് ഇവർ ജോലിയെടുക്കുന്നത്. സ്വദേശി ജീവനക്കാരുടെ ജോലി-
കാര്യക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് വേണ്ടി അവരുടെ എല്ലാ അവകാശങ്ങളു സംരക്ഷിക്കപ്പെടുന്നത് വകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്

അഡ്വാൻസ്ഡ് അമർ സെന്ററുകൾ

വിപുലമായ വ്യത്യസ്തതകളേടെ പുതിയ അഡ്വാൻസ്ഡ് അമർ സെന്ററുകൾക്ക് ജിഡിആർഎഫ്എ ഏതാനും ആഴ്ചകൾക്ക് മുൻപ് തുടക്കം കുറിച്ചിന്നു. ദുബായ് ജുമൈറ പാം സ്ട്രിപ്പിലാണ് പുതിയ അമര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

അത്യാധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രം മുമ്പത്തെ അമേര്‍ സെന്ററുകളില്‍ നിന്ന് വ്യത്യസ്തവും വേഗത്തിലുള്ള ഇടപാടുകള്‍ക്കായി വിപുലമായ ഡിജിറ്റല്‍ ഉപകരണങ്ങളാല്‍( DIGITAL DEVICE) സജ്ജീകരിച്ചതുമാണ്. പുതിയ കേന്ദ്രത്തിന് മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി കോഫി ഷോപ്പ് , വിശ്രമിക്കാനുള്ള സ്ഥലം എന്നീ സൗകര്യങ്ങളുമുണ്ട്.

അമര്‍ സെന്ററുകളുടെ തുടര്‍ച്ചയായ വികസനത്തിന്റെ ഭാഗമായി കൂടിയാണ് ഇതിന്റെ സമാരംഭം.


ഫോട്ടോ : ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി


ഫോട്ടോ :അഡ്വാൻസ്ഡ് അമർ കേന്ദ്രത്തിൽ നിന്ന് ( ഫയൽ ചിത്രം)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.