ന്യൂഡല്‍ഹി: സൈന്യത്തിന്റെ അഗ്നിപഥ് റിക്രൂട്ട്ന്റ് സംവിധാനത്തിനെതിരെ ബിഹാറിലെ വിവിധയിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ബീഹാറിന് പിന്നാലെ രാജസ്ഥാനിലും ഹരിയാനയിലും ജമ്മുവിലും പ്രതിഷേധമുണ്ടായി.
ജയ്‌പൂരിലും അജ്മീറിലും ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങി. 'ഇന്ത്യന്‍ ആര്‍മി ലൗവേഴ്സ്' എന്ന ബാനര്‍ പിടിച്ചുകൊണ്ടാണ് പദ്ധതിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത്. ബീഹാറില്‍ ഭാഭുവ റോഡ് റെയില്‍വേ സ്‌റ്റേഷനിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ഒരു കോച്ചിന് തീയിടുകയും ചെയ്തു.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് റെയില്‍, റോഡ് ഗതാഗതം കരസേനാ ഉദ്യോഗാര്‍ത്ഥികള്‍ തടസപ്പെടുത്തുന്നത്. അറായിലെ റെയില്‍വേ സ്റ്റേഷനില്‍, പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധക്കാര്‍ ഫര്‍ണിച്ചറുകള്‍ ട്രാക്കിലേക്ക് എറിഞ്ഞ് കത്തിച്ചു. തുടര്‍ന്ന് തീ അണയ്ക്കാന്‍ റെയില്‍വേ ജീവനക്കാര്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആരോഗ്യവും അച്ചടക്കവുമുള്ള യുവത്വത്തെ വാര്‍ത്തെടുക്കല്‍, ഇവര്‍ക്ക് ഉന്നത ജീവിത നിലവാരം ഉറപ്പാക്കല്‍ തുടങ്ങി ബൃഹത് ലക്ഷ്യങ്ങളോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നാലു വര്‍ഷ സേനാ സര്‍വീസാണ് അഗ്നിപഥ്. ഈ റിക്രൂട്ട്മെന്റ് പദ്ധതി പ്രകാരം നാലു വര്‍ഷത്തിന് ശേഷം പിരിഞ്ഞു പോകുന്നവര്‍ക്ക് റിട്ടയര്‍മെന്റ് പാക്കേജായി 12 ലക്ഷം രൂപ വരെ നല്‍കുമെങ്കിലും പെന്‍ഷന്‍ അടക്കമുള്ളവ ഉണ്ടാവുകയില്ല. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.