കണ്ണൂര്‍: ഓണ്‍ലൈന്‍ മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന സംഘത്തിലെ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.
തൃശൂര്‍ വെങ്കിടങ്ങ് പാടൂര്‍ സ്വദേശിനി പി.സിതാര മുസ്തഫ (24) ഭര്‍ത്താവ് എം.കെ.സിറാജുദ്ദീന്‍ (28), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി വി.എ. ആസിഫ് റഹ്മാന്‍ (30) എന്നിവരെയാണ് അറസ്റ്റിലായത്.
ടൗണ്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ എ.സി.പി.ടി.കെ.രത്നകുമാറിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.രാജീവന്‍, എ.എസ്.ഐ അജയന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജി സ്നേഹേഷ്, പ്രമോദ്, സജിത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ക്യു നെറ്റ് മണി ചെയിന്‍ തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ചാലാട് ബാനം റോഡ് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിന്റെ (24) പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തിരുന്നത്. 2021 സപ്തംബര്‍ മാസം 10ന് ആണ് സംഘത്തിന്റെ തട്ടിപ്പില്‍ ഇരയായത്.
1,75,000 രുപ നിക്ഷേപിച്ചാല്‍ ആഴ്ചയില്‍ 15,000 രൂപ വീതം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരന്റെ 4,50,000 ലക്ഷം രൂപ തട്ടിയെടുത്ത് പണമോ ലാഭ വിഹിതമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. കേസെടുത്ത പോലീസ് സാമ്പത്തിക തട്ടിപ്പ് നടത്തി ഇടപാടുകാരെ വഞ്ചിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ദമ്പതികളെ കൊല്ലത്ത് വെച്ചും മൂന്നാം പ്രതിയായ ആസിഫ് റഹ്മാനെ തൃശൂരില്‍ വെച്ചുമാണ് അന്വേഷണ സംഘം പിടികൂടിയത്.
പിടിയിലായ തട്ടിപ്പു സംഘത്തിനെതിരെ വളപട്ടണത്തും എടക്കാട് സ്റ്റേഷനിലും കേസുകളുണ്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘം അനേകം പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതിക്കാര്‍ എത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.