രണ്ടരമുതല്‍ ആറു സെന്റീമീറ്റര്‍ വരെ നീളമുള്ള ഗപ്പി അക്വേറിയങ്ങളിലെ മിന്നും താരമാണ്. ആമസോണില്‍ നിന്നുമെത്തിയാണ് ഗപ്പി മലയാളികളുടെ മനം കവര്‍ന്നത്.
ഗപ്പിയെ വളര്‍ത്തി ജീവിതവരുമാനം കണ്ടെത്തുന്നതിന് പുറമെ സന്തോഷം പകരുന്നവരും ഏറെയാണ്. കുന്നംകുളം പോര്‍ക്കുളം സ്വദേശി ലിജോ സി. ജോര്‍ജ് ഇവരിലൊരാളാണ്. അഞ്ഞൂറിൽപരം ഗപ്പി ഇനങ്ങളാണ് ഉള്ളത്. മാർക്കറ്റിൽ ഇതിന് 50 രൂപ മുതൽ 5000 രൂപ വരെ വില ലഭിക്കും.
പോയിസിലീഡെ കുടുംബത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ ശുദ്ധ ജലമത്സ്യമാണ് ഗപ്പി. മില്യണ്‍ ഫിഷ്, റെയിന്‍ബോ ഫിഷ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. തെക്കേ അമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലാണ് ഇവയെ ആദ്യം കണ്ടെത്തിയത്.
1866-ല്‍ ഗവേഷകനും ജിയോളജിസ്റ്റുമായിരുന്ന റോബര്‍ട്ട് ജോണ്‍ ലെക്മാര്‍ ഗപ്പി എന്ന ഗവേഷകനാണ് കണ്ടെത്തിയത്. അതിനാലാണ് ഗപ്പി എന്ന പേര് ഇവയ്ക്ക് ലഭിച്ചത്. പ്രോസിലിയ റെറ്റികുലേറ്റ എന്നാണ് ശാസ്ത്രീയനാമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.