അഗ്‌നിപഥ് നിയമനം ഉടന്‍: വിജ്ഞാപനം രണ്ടു ദിവസത്തിനുള്ളില്‍; ഡിസംബറില്‍ പരിശീലനം തുടങ്ങും

അഗ്‌നിപഥ് നിയമനം ഉടന്‍: വിജ്ഞാപനം രണ്ടു ദിവസത്തിനുള്ളില്‍;  ഡിസംബറില്‍ പരിശീലനം തുടങ്ങും

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതി പ്രകാരം ഉടന്‍ നിയമനം നടത്തുമെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. രണ്ടു ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കും.

ഈ വര്‍ഷം ഡിസംബറോടെ പരിശീലനം ആരംഭിക്കും. 2023 പകുതിയോടെ നിയമനം നേടുന്നവര്‍ സേനയില്‍ പ്രവേശിക്കും. പദ്ധതിക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം കാര്യങ്ങള്‍ മനസിലാക്കാതെയാണ്. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാല്‍ പദ്ധതിയില്‍ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതി ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രതിരോധ സേനയില്‍ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള അവസരം നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.

കോവിഡ് മഹാമാരി മൂലം സൈന്യത്തില്‍ ചേരാന്‍ അവസരം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി അഗ്‌നിപഥ് പദ്ധതി ഉയര്‍ന്ന പ്രായപരിധി 21 വയസില്‍ നിന്ന് 23 ആക്കിയെന്നും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തില്‍ അനേകം യുവാക്കള്‍ക്ക് ഗുണമുണ്ടാവുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തെ സേവിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും യുവാക്കള്‍ക്ക് സാധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

സൈന്യത്തില്‍ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണിത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് ആരംഭിക്കും. ഇതിനായി യുവാക്കള്‍ തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.