ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ജയം 87 റണ്‍സിന്

ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ജയം 87 റണ്‍സിന്

രാജ്‌കോട്ട്: ദിനേഷ് കാര്‍ത്തിക്കും ബൗളര്‍മാരും ചേര്‍ന്ന് ഇന്ത്യയ്ക്ക് നാലാം ട്വന്റി-20യില്‍ വിജയമൊരുക്കി. 87 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ 2-2ന് ഒപ്പമെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 169 റണ്‍സെന്ന സ്‌കോര്‍ നേടിയപ്പോള്‍ എതിരാളികളെ 87 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് വിജയം നേടിയത്. അവേശ് ഖാന്‍ നാലും ചഹാല്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ 16.5 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുന്‍നിര പതറിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹാര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തിക്കുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 65 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. 27 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 55 റണ്‍സെടുത്ത കാര്‍ത്തിക്ക് അവസാന ഓവറിലാണ് പുറത്തായത്.

ഇന്ത്യയുടെ ടോപ് സ്‌കോററും കാര്‍ത്തിക്കാണ്. 31 പന്തുകള്‍ നേരിട്ട പാണ്ഡ്യ മൂന്ന് വീതം സിക്സും ഫോറുമടക്കം 46 റണ്‍സെടുത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ 13 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ഋതുരാജ് ഗെയ്ക്ക് വാദിനെയാണ് നഷ്ടമായത്. 81 റണ്‍സിനിടെ മൂന്ന് ബാറ്റ്സ്മാന്മാര്‍ കൂടി കൂടാരം കയറി. ഇഷാന്‍ കിഷന്‍ (27), ശ്രേയസ് അയ്യര്‍ (4), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (17) എന്നിവരാണ് പുറത്തായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.