ടിബിലിസി: ലോകത്തെ ഏറ്റവും വലുതും ഉയരം കൂടിയതുമായ സ്ഫടിക ആകാശ വിനോദ പേടകം ഉദ്ഘാടനം ചെയ്തു. ജോര്‍ജിയ നഗരമായ ടിബിലിസിയിലെ ഡാഷ്ബാഷി കാന്യോണിലുള്ള മലയിടുക്കുകള്‍ക്കിടയില്‍ നിര്‍മിച്ച ഡയമണ്ട് ആകൃതിയിലുള്ള പേടകത്തിന്റെ ഉദ്ഘാടനം ജോര്‍ജിയന്‍ പ്രധാനമന്ത്രി ഐറക്ലി ഗരിബാഷ് വിലി നിര്‍വഹിച്ചു.
ഭൂഉപരിതലത്തില്‍ നിന്ന് 919 അടി ഉയരത്തിലുള്ള പേടകം ഇസ്രായേലിലും ജോര്‍ജിയയിലും പ്രവര്‍ത്തിക്കുന്ന നിക്ഷേപ ഗ്രൂപ്പായ കാസ് ആണ് നിര്‍മിച്ചത്. പേടകത്തിന്റെ സഞ്ചാരത്തിനായി ഇരു മലകളെയും ബന്ധിപ്പിച്ച് 240 മീറ്റര്‍ നിളത്തില്‍ മെറ്റല്‍ ബാര്‍ ഉണ്ട്. സ്റ്റീലിലും ഗ്ലാസിലിലുമുള്ള ഇതിന്റെ നിര്‍മാണത്തിന് മൂന്ന് വര്‍ഷമെടുത്തു. പേടക പാതയ്ക്ക് സമാന്തരമായി ഇരു മലകള്‍ക്കും ഇടയില്‍ വലിച്ചുകെട്ടിയ കമ്പിയിലൂടെ അതിസാഹസിക സൈക്കള്‍ യാത്രയ്ക്കുള്ള സൗകര്യങ്ങളും ഉണ്ട്. 40 മില്യണ്‍ ഡോളറാണ് പദ്ധതിയുടെ ആകെ ചിലവ്.

''അതിഥികളുടെ അഞ്ച് ഇന്ദ്രിയങ്ങളെയും ഉണര്‍ത്തുകയും അവരുടെ ഓര്‍മ്മയില്‍ മുദ്രകുത്തുകയും ചെയ്യുന്ന ആവേശകരവും അവിസ്മരണീയവുമായ നിമിഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിവഴി ലക്ഷ്യം വയ്ക്കുന്നതെന്ന്് കാസ് ഗ്രൂപ്പ് പ്രതിനിധി ടോമര്‍ മോര്‍ യോസെഫ് പറഞ്ഞു.
വടക്കുപടിഞ്ഞാറന്‍ വിയറ്റ്നാമിലെ സോണ്‍ ലാ പ്രവിശ്യയിലെ ഹൈലാന്‍ഡ് മേഖലയില്‍ 492 അടി ഉയരമുള്ള ഗ്ലാസ് പാലമാണ് ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയരത്തിലുള്ള ആകാശ വിനോദ പാത. 2,073 അടി നീളമുള്ളതിനാല്‍ ഏറ്റവും നീളമേറിയ പാതയെന്ന റിക്കാര്‍ഡ് ഇതിന് നഷ്ടമായിട്ടില്ല. കോവിഡ്-19 നിയന്ത്രങ്ങള്‍ ഒഴിവാക്കിയതോടെ ധാരാളം യാത്രക്കാര്‍ ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് ജോര്‍ജിയ സര്‍ക്കാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v