തിരുവനന്തപുരം: വാട്‌സാപ്പില്‍ വന്ന ഭാരത് ബന്ദ് സന്ദേശങ്ങളുടെ പേരില്‍ കേരള പൊലീസ് നടത്തിയത് യുദ്ധസമാന സജ്ജീകരണങ്ങള്‍. അഗ്നിപഥ് പദ്ധതിക്കെതിരേ കേരളത്തില്‍ അടക്കം തിങ്കളാഴ്ച്ച ബന്ദ് നടത്തുമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത്തരത്തിലൊരു ബന്ദ് ഒരു സംഘടനയും പ്രഖ്യാപിച്ചതുമില്ല.
ഭാരന്ത് ബന്ദ് ആയതിനാല്‍ പൊലീസ് മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അനാവശ്യമായി കടകളടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്.
പൊലീസ് പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് എന്നാണ് സൂചന. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിനോട് സജ്ജമായിരിക്കാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിയായ അനില്‍ കാന്ത് നിര്‍ദ്ദേശിച്ചത്.
പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് അദ്ദേഹം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അഗ്‌നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ് ആണെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ട്. ഇതിനോടൊപ്പം പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം കൂടി പുറത്തിറക്കിയത് ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.