ട്വന്റി 20 പരമ്പര: ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്ത ജേതാക്കള്‍

ട്വന്റി 20 പരമ്പര: ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്ത ജേതാക്കള്‍

ബെംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചു. പരമ്പര വിജയി ആരെന്നറിയാനുള്ള നിര്‍ണായക മത്സരമാണ് ഉപേക്ഷിച്ചത്. ഇതോടെ രണ്ട് വീതം മത്സരങ്ങളില്‍ വിജയിച്ച ഇരു ടീമുകളും കിരീടം പങ്കിട്ടു.

കനത്ത മഴയെ തുടര്‍ന്ന് 7.50നാണ് കളി ആരംഭിച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക ബൗളിംഗ് തിരഞ്ഞെടുത്തു. മഴയെ തുടര്‍ന്ന് മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു. ഇന്ത്യ 3.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എടുത്ത് നില്‍ക്കെയാണ് വീണ്ടും മഴ എത്തിയത്. ഇതോടെയാണ് മത്സരം ഉപേക്ഷിച്ചത്.

ക്യാപ്റ്റന്‍ ടെംബ ബാവുമ കളിക്കാത്തതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇവിടെ വന്‍ തിരിച്ചടിയാണ് നേരിട്ടത്. പകരം കേശവ് മഹാരാജാണ് ടീമിനെ നയിച്ചത്. ഇന്ത്യ ഇത്തവണയും അവരുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല.

ഇന്ത്യയുടെ അടുത്ത പരമ്പര അയര്‍ലന്‍ഡിനെതിരേ അവരുടെ നാട്ടിലാണ്. ഈ മാസം 26 നാണ് രണ്ട് മല്‍സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ അടങ്ങുന്ന യുവനിരയാണ് അയര്‍ലന്‍ഡിലേക്ക് പോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.