കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.പി നസീറിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീ പിടിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

ബോംബേറില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

അതിനിടെ കോഴിക്കോട് ഫറൂഖ് പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ ജലപീരങ്കി പ്രയോഗത്തില്‍ കൈയ്ക്ക് സാരമായി പരിക്കേറ്റ ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. പ്രവീണ്‍ കുമാറിനെതിരായ ആക്രമണത്തില്‍ ഇന്ന് കോഴിക്കോട് ജില്ലയിലെങ്ങും ശക്തമായ പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുളിയങ്ങലിലെ സി പി എം ഓഫീസിന് നേര്‍ക്കും അക്രമം ഉണ്ടായിന്നു. അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്നാണ് സി പി എം ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.