തിരുവനന്തപുരം: ജനിച്ചതിന്റെ പ്രത്യേകത മാത്രമല്ല കഴിവിന്റെ മികവ് കൊണ്ടും കേരളീയര്‍ക്ക് പരിചിതമായ നാമമാണ് കണ്‍മണി. ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി കണ്‍മണിയെതേടി എത്തിയിരിക്കുകയാണ്. കേരള സര്‍വ്വകലാശാലയിലെ ബിപിഎ മ്യൂസിക് വോക്കല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്. മാവേലിക്കര സ്വദേശിനിയായ കണ്‍മണി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമൂഹത്തിന് മുന്നില്‍ തന്റെ നിരവധിയായ കഴിവുകള്‍ പ്രകടമാക്കി മാധ്യമങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.
തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവ. സംഗീത കോളജ് വിദ്യാര്‍ഥിനിയാണ് കണ്‍മണി. കൈകളില്ലാതെയായിരുന്നു കണ്‍മണിയുടെ ജനനം. കാലു കൊണ്ട് ചിത്രം വരച്ചാണ് തന്റെ പരിമിതിയെ ചിരിയോടെ അവള്‍ നേരിട്ടത്. കൂടാതെ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചും കണ്‍മണി ശ്രദ്ധ നേടി.
കാലു കൊണ്ട് വരച്ച ചിത്രങ്ങള്‍ക്ക് നിരവധി സമ്മാനങ്ങളാണ് കണ്‍മണിയെ നേടിയത്. സംഗീത കച്ചേരി ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം.
2019ല്‍ സര്‍ഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരവും കണ്‍മണിക്ക് ലഭിച്ചിരുന്നു. തന്റെ വിജയത്തിന് പിന്നില്‍ മാതാപിതാക്കളും സഹോദരനുമാണെന്ന് കണ്‍മണി പറയുന്നു.
കണ്‍മണിയുടെ പ്രയത്‌നങ്ങള്‍ എന്നും പിന്തുണയായി മാതാപിതാക്കളായ ജി. ശശികുമാറും രേഖയും സഹോദരന്‍ മണികണ്ഠനും എന്നും ഒപ്പം തന്നെയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.