ന്യൂഡൽഹി: ചിലവ് ചുരുക്കാന്‍ ജീവനക്കാര്‍ക്ക് പുതിയ നിർദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ചെലവിലുള്ള യാത്രകള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ എന്ന് ജീവനക്കാര്‍ക്ക് കേന്ദ്ര നിര്‍ദേശം.
യാത്രയ്ക്ക് 21 ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിമാന കമ്പനികള്‍ ഫ്ലെക്സി നിരക്കില്‍ ടിക്കറ്റ് വില ഈടാക്കുന്നതിനാല്‍ അധിക ബാധ്യത ഒഴിവാക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
യാത്രയ്ക്ക് അനുമതി കിട്ടാന്‍ കാത്തുനില്‍ക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഒന്നിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യരുത് എന്നും നിര്‍ദേശിച്ചു. നിലവില്‍ ബാല്‍മര്‍ ലൗറി ആന്‍ഡ് കമ്പനി, ഐആര്‍സിടിസി, അശോക ട്രാവല്‍ ആന്‍ഡ് ടൂര്‍സ് എന്നീ മൂന്ന് കമ്പനികള്‍ വഴി മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവൂ.
അവസാന 72 മണിക്കൂറിനുള്ളിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതെങ്കില്‍ യാത്രചെയ്യുന്ന ജീവനക്കാരന്‍ ഇതിന് മതിയായ കാരണം ബോധിപ്പിക്കണം. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നാല്‍ യാത്രയുടെ 24 മണിക്കൂര്‍ മുന്‍പ് ആയിരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവസാന 24 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്‌താല്‍ ജീവനക്കാരന്‍ മതിയായ കാരണം ബോധിപ്പിക്കണം.
ഒരു യാത്രയ്ക്കുള്ള ടിക്കറ്റ് അംഗീകാരമുള്ള മൂന്ന് ഏജന്‍സികളില്‍ ഒന്നില്‍ നിന്നും മാത്രമേ വാങ്ങാന്‍ പാടുള്ളൂ. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ജോയിന്റ് ഓഫീസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിയോടുകൂടി മാത്രമേ ജീവനക്കാര്‍ മറ്റ് ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാടുള്ളൂ എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.