ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ ഇ.ഡി നടപടിയിലും അഗ്നിപഥ് പദ്ധതിയ്ക്കെതിരെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പരാതി സമർപ്പിച്ച് കോണ്‍ഗ്രസ് നേതാക്കൾ.
പാര്‍ലമെന്ററി പാര്‍ട്ടി യോഗ ശേഷം പാര്‍ലമെന്റ് ഹൗസില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയാണ് കോണ്‍ഗ്രസിന്റെ ഏഴംഗ പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്. മാര്‍ച്ച് പാതിവഴിയില്‍ ഡൽഹി പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ഡൽഹി പൊലീസും നേതാക്കളും തമ്മില്‍ ഉന്തും തള്ളും നടന്നു. പിന്നാലെ പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണാന്‍ പോയപ്പോള്‍ എംപിമാരുടെ സംഘം വിജയ് ചൗക്കില്‍ ഇരുന്ന് പ്രതിഷേധിച്ചു.
അഗ്നിപഥ് പദ്ധതിയിലെ ആശങ്ക രാഷ്ട്രപതിയെ അറിയിച്ചുവെന്നും പരാതി നല്‍കിയെന്നും തിരികെ വന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ നടപടിയിലും പരാതി നല്‍കി. അഗ്നിപഥ് സേനയുടെ പ്രാഗല്‍ത്ഭ്യത്തെ ബാധിക്കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു.
എഐസിസി ആസ്ഥാനത്ത് പോലീസ് കടന്ന് അതിക്രമം കാണിച്ചത് ഒരിക്കലും ന്യായീകരിക്കാന്‍ ആകത്തതാണെന്നും രാഷ്ട്രപതിയോട് പറഞ്ഞു. നേതാക്കളെ ക്രൂരമായി കൈകാര്യം ചെയ്തത് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കണം എന്നുമാണ് ആവശ്യം. പാര്‍ലമെന്റിലും ഈ വിഷയം ഉന്നയിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.