തിരുവനന്തപുരം: പമ്പയില്‍ കണ്ട പോലീസ് വാനിലെ ചിഹ്നം വിവാദമാവുന്നു. ചന്ദ്രക്കലയും നക്ഷത്രവും പതിച്ച് പമ്പയിലെത്തിയ പോലീസ് വാനിന്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് വിവാദം. പോലീസ് വാഹനങ്ങളില്‍ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മാസ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോള്‍ പമ്പയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് വിവാദം.
വാനിനു പിറകില്‍ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയന്‍ ഉപയോഗിക്കുന്ന വാനിലായിരുന്നു ഇങ്ങനെ ചിഹ്നം പതിച്ചത്. തീര്‍ത്ഥാടകനായ കരുനാഗപ്പള്ളി സ്വദേശി ജയകുമാര്‍ നെടുമ്പ്രേത്ത് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഈ ചിത്രം പതിപ്പിച്ചതിന് പിന്നില്‍ മറ്റെന്തിലും ഗൂഡലക്ഷ്യമുണ്ടോ അതോ മറ്റെന്തിങ്കിലും അര്‍ത്ഥത്തിലാണോ ഇത് സ്ഥാപിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും എന്ത് ലക്ഷ്യത്തിലാണ് പോലീസ് വാഹനത്തില്‍ ചിഹ്നം പതിച്ചത് എന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് തീര്‍ത്ഥാടകര്‍ ആവശ്യപ്പെടുന്നത്.
താലിബാന്‍ ഭീകരരുടെ വാഹനത്തിലാണ് സാധാരണ കാണുന്നത്. കേരളാ പോലീസിന്റെ ബസില്‍ ഇതെങ്ങനെ വന്നു എന്ന് ആര്‍ക്കും അറിയില്ല. പോലീസ് ഡിപാര്‍ട്ട്മെന്റിലെ ഉന്നതരായ ഉദ്യോഗസ്ഥര്‍ അറിയാതെ ഇത് വരില്ലെന്നാണ് നിഗമനം.
കേരളാ പോലീസ് ആസ്ഥാനത്തേ കസ്റ്റമര്‍ സെല്ലില്‍ ബന്ധപ്പെട്ടപ്പോള്‍ അന്വേഷിച്ചു വരുന്നതേ ഉള്ളു എന്നും സംഭവം അറിയത്തില്ലെന്നും ആയിരുന്നു മറുപടിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.