സൗദി- ഇന്ത്യ യാത്ര, പൗരന്മാ‍ർക്കുളള വിലക്ക് നീക്കി സൗദി അറേബ്യ

സൗദി- ഇന്ത്യ യാത്ര, പൗരന്മാ‍ർക്കുളള വിലക്ക് നീക്കി സൗദി അറേബ്യ

ജിദ്ദ: കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്നതിന് പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ നീക്കി. ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളിലേക്കുളള വിലക്കാണ് നീക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

എതോപ്യ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കുളള വിലക്കും ഇതോടെ നീങ്ങി.ലോകമെങ്ങുമുളള രാജ്യങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. കോവിഡ് കേസുകള്‍ വർദ്ധിച്ച പശ്ചാത്തലത്തിലാണ് സൗദിയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് പൗരന്മാർക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം, പാസ്പോർട്ടിൽ മൂന്നുമാസത്തെ കാലാവധിയില്ലെങ്കിൽ എക്സിറ്റ് റീ-എൻട്രി ഇഷ്യൂ ചെയ്യില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. റീ-എൻട്രി കാലാവധി ആരംഭിക്കുന്നത് സൗദിയിൽ നിന്ന് പുറത്തുപോകുന്ന തീയതി മുതലാണെന്നും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.