ഇസ്ലാമാബാദ്: കുട്ടികളുമായി നാട്ടിലേക്ക് മടങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വടക്കന്‍ പാകിസ്ഥാനില്‍ ഓസ്ട്രേലിയന്‍ യുവതിയെ ഭതൃപിതാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിനിയായ തസ്‌നീമയാണ് കൊല്ലപ്പെട്ടത്. ഭതൃപിതാവ് മുഖ്താര്‍ അഹമ്മദിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇസ്ലാമാബാദില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്ക് സര്‍ഗോധ നഗരത്തിലാണ് സംഭവം.
പാക്കിസ്ഥാനിലായിരുന്ന യുവതിയുടെ ഭര്‍ത്താവ് അയൂബ് അഹമ്മദ് മക്കളെയും കൂട്ടി പാക്കിസ്ഥാനിലെ വീട്ടിലേക്ക് വരാന്‍ തസ്‌നീമയെ നിര്‍ബന്ധിച്ചു. ഈ സമയം യുവതി വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലെ തന്റെ വീട്ടില്‍ പിതാവ് ഷേര്‍ മുഹമ്മദ് ഖാന് ഒപ്പമായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി തസ്‌നീമ പാക്കിസ്ഥാനിലേക്ക് പോയി. ഇവര്‍ അവിടെ എത്തിയപ്പോഴേക്കും ഭര്‍ത്താവ് അയൂബ് ഓസ്‌ട്രേലിയയിലേക്കും മടങ്ങി.
മകള്‍ ഭതൃനാട്ടിലെത്തിയതോടെ മകളുടെ രേഖകള്‍ ഭതൃപിതാവ് ആവശ്യപ്പെട്ട് തുടങ്ങിയെന്ന് ഷേര്‍ മുഹമ്മദ് ഖാന്‍ പൊലീസിനോട് പറഞ്ഞു. ആവര്‍ത്തിച്ചുള്ള നിര്‍ബന്ധപ്രകാരം രേഖകള്‍ അദ്ദേഹത്തിന് കൈമാറി. ജൂണ്‍ 11 ന് തന്റെ മകളെ അഹമ്മദ് ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി മകള്‍ പറഞ്ഞതായും മുഹമ്മദ് ഖാന്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞതാണ് മുഖ്താര്‍ അഹമ്മദിനെ പ്രകോപിപ്പിച്ചത്. പിന്നീട് മകള്‍ കൊല്ലപ്പെട്ടതായ വാര്‍ത്തയാണ് കേട്ടതെന്നും ഷേര്‍ മുഹമ്മദ് ഖാന്‍ പറഞ്ഞു.
അഹമ്മദിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സയ്യിദ് സഖ്ലൈന്‍ ജാഫര്‍ പറഞ്ഞു. കൊലപാതകം നടത്തിയ കോടാലി കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്ത് മറ്റ് കുടുംബാംഗങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തസ്നീമിന്റെ മൂന്ന് കുട്ടികള്‍ ഇപ്പോള്‍ പൊലീസിന്റെ സംരക്ഷണത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.