ന്യൂഡൽഹി: സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് (ഗ്രൂപ്പ് 'ബി' നോണ്‍ ഗസറ്റഡ്) അപേക്ഷ ക്ഷണിച്ചു .
210 ജൂനിയർ കോർട്ട് അസിസ്റ്റന്റ് ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10 ആണ്.
ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ട പ്രായപരിധി 18 മുതൽ 30 വയസ് വരെയാണ്. 2022 ജൂലൈ ഒന്ന് കണക്കാക്കിയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. എസ്.സി/എസ്.ടി, ഫിസിക്കൽ വൈകല്യമുള്ളവർ എന്നിവർക്ക് ഫീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
വിദ്യാഭ്യാസയോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം, ഇംഗ്ലീഷ് ടൈപ്പിംഗിലും കമ്പ്യൂട്ടറിലുമുള്ള പ്രാഗല്ഭ്യം, കമ്പ്യൂട്ടർ ഓപ്പറേഷനിള്ള അറിവ്. ആപ്ലിക്കേഷൻ ഫീസ് 500 രൂപയാണ്. എസ്.സി /എസ്. ടി വിഭാഗങ്ങൾക്ക് 250 രൂപയാണ് അപേക്ഷാഫീസ്. ഫീസ് ഓൺലൈൻ ആയിട്ടാണ് അടക്കേണ്ടത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ main.sci.gov.in വഴി അപേക്ഷിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.