സൗദി: ഉംറ തീർത്ഥാടകർക്ക് ജൂണ്‍ 23 വ്യാഴാഴ്ച വരെ മാത്രമെ അനുമതി അനുവദിക്കുകയുളളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം. 26 ദിവസത്തേക്കാണ് ഉംറ പെർമിറ്റുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ തീർത്ഥാടകർക്ക് മക്കയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജിന്‍റെ ഇത്തവണത്തെ സീസണ്‍ അവസാനിക്കുന്നതോടെ ദുല്‍ ഹജ്ജ് 20 മുതല്‍ (ജൂലൈ 19 ) വീണ്ടും ഉംറ അനുമതി നല്‍കിത്തുടങ്ങുമെന്നും മന്ത്രാലയം തീർത്ഥാടകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.