ദുബായ്: ദുബായ് സമ്മർ സർപ്രൈസിന്‍റെ ഭാഗമായി ദുബായിലെ പ്രധാന റീടെയ്ല്‍ ഔട്ട്ലെറ്റുകള്‍ 90 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചു. 25 മണിക്കൂറായിരിക്കും മെഗാസെയില്‍. ദുബായ് സമ്മർ സർപ്രൈസിന്‍റെ 25 മത് പതിപ്പ് ആഘോഷമാക്കാനാണ് 25 മണിക്കൂർ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായ് സമ്മർ സർപ്രൈസ് ജൂലൈ 1 മുതല്‍ സെപ്റ്റംബർ 4 വരെയാണ് നടക്കുക. 3500 ഔട്ട് ലെറ്റുകളിലായി 800 ലധികം ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് 25 മുതല്‍ 27 ശതമാനം വരെ വിലക്കിഴിവ് നല്‍കും. ജൂലൈ 1,2 തിയതികളിലാണ് മെഗാ സെയില്‍. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റിന്‍റെയും മാജിദ് അല്‍ ഖുത്തൈമിന്‍റേയും പങ്കാളിത്തത്തോടെയാണ് 25 മണിക്കൂർ പ്രത്യേക വില്‍പന നടക്കുക.
അതേസമയം ദുബായ് സമ്മർ സർപ്രൈസിന്‍റെ ഭാഗമായി സംഗീത തത്സമയ പരിപാടികളും എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കും.ഒരു മില്ല്യണ്‍ ദിർഹം ക്യാഷ് പ്രൈസോടുകൂടിയ റാഫിള്‍ നറുക്കെടുപ്പും ഇതിന്‍റെ ഭാഗമായി നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.