നൊബേല്‍ സമ്മാനം ലേലത്തില്‍ വിറ്റുകിട്ടിയത് റിക്കാര്‍ഡ് തുക; പണം ഉക്രെയ്ന്‍ അഭയാര്‍ഥി കുട്ടികളുടെ പുനരധിവാസത്തിന് വിനിയോഗിക്കും

നൊബേല്‍ സമ്മാനം ലേലത്തില്‍ വിറ്റുകിട്ടിയത് റിക്കാര്‍ഡ് തുക; പണം ഉക്രെയ്ന്‍ അഭയാര്‍ഥി കുട്ടികളുടെ പുനരധിവാസത്തിന് വിനിയോഗിക്കും

ന്യൂയോര്‍ക്ക്: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ഥികളായ കുട്ടികളുടെ പുനരധിവാസത്തിനായി പണം കണ്ടെത്താന്‍ 2021 ലെ സമാധാന നൊബേല്‍ ജേതാവ് ദിമിത്രി മുറടോവ് തന്റെ സ്വര്‍ണമെഡല്‍ ലേലത്തില്‍വച്ചു വിറ്റു കിട്ടിയത് റിക്കാര്‍ഡ് തുക. 103.5 മില്യന്‍ ഡോളര്‍ (808 കോടി രൂപ) ആണ് മൂന്നാഴ്ച്ച നീണ്ട ലേല നടപടികള്‍ക്കൊടുവില്‍ കിട്ടിയത്.

1962 ല്‍ നൊബേല്‍ ജേതാവ് ജയിംസ് വാട്‌സന്റെ സമ്മാനം 2014 ല്‍ ലേലത്തില്‍ വച്ചപ്പോള്‍ കിട്ടിയ 47.6 ലക്ഷം ഡോളര്‍ (37 കോടി രൂപ) ആണ് ഇതിനു മുന്‍പത്തെ റെക്കോര്‍ഡ്. വാടസ്‌നൊപ്പം നൊബേല്‍ പങ്കിട്ട ഫ്രാന്‍സിസ് ക്രിക്ക് 2017 ല്‍ തന്റെ സമ്മാനം 22.7 ലക്ഷം ഡോളറിനു ലേലം ചെയ്തിരുന്നു. ഹെറിറ്റേജ് ഓക്ഷന്‍സ് എന്ന സ്ഥാപനമാണ് മൂന്ന് ലേലങ്ങളും നടത്തിയത്.

റഷ്യയിലെ പ്രധാന സ്വതന്ത്ര ദിനപത്രമായ 'നൊവയ ഗസറ്റ'യുടെ സ്ഥാപകരിലൊരാളാണ് മുറടോവ്. റഷ്യന്‍ അധിനിവേശ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ദിമിത്രി മുറടോവിന് സ്വന്തം രാജ്യത്തിനകത്തുനിന്നും ഭീഷണികള്‍ ഉയര്‍ന്നിരുന്നു. തനിക്ക് ലഭിച്ച അവര്‍ഡ് മറ്റുള്ളവരുമായി പങ്കിടാന്‍ കിട്ടിയ അവസരമായാണിതെന്ന് ലേലത്തിന് ശേഷം മുറാറ്റോവ് പറഞ്ഞു. നൊബേല്‍ സ്വര്‍ണമെഡല്‍ ലേലത്തില്‍ പിടിച്ച വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.