ജര്‍മനിയില്‍ യുവ വൈദികൻ തടാകത്തില്‍ മുങ്ങി മരിച്ചു; അപകടം സംഭവിച്ചത് വെള്ളത്തില്‍ വീണ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

ജര്‍മനിയില്‍ യുവ വൈദികൻ തടാകത്തില്‍ മുങ്ങി മരിച്ചു; അപകടം സംഭവിച്ചത് വെള്ളത്തില്‍ വീണ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

ബവേറിയ: വെള്ളത്തില്‍ വീണ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവ വൈദികൻ തടാകത്തില്‍ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ.ബിനു കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച വൈകുന്നേരം ജര്‍മനിയിലെ റെഗെന്‍സ്ബര്‍ഗിലുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്.

ചൊവ്വാഴ്ച്ച വൈകിട്ട് ആറേ കാലോടെ ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാച്ച് ജില്ലയിലുള്ള ലേക്ക് മര്‍ണറിലാണ് അപകടം നടന്നത്. ഒരാള്‍ തടാകത്തില്‍ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസിലും റെസ്‌ക്യൂ സേനയിലും വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട തിരച്ചിലിനോടുവിലാണ് മൃതദേഹം കണ്ടെതനായത്. 

ആലുവ സി.എസ്.ടി പ്രൊവിന്‍സിന്റെ ഭാഗമാണ് ഫാ.ബിനു. ജര്‍മനിയിലെ റെഗെന്‍സ്ബര്‍ഗ് രൂപതയിലാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി സേവനം അനുഷ്ടിക്കുന്നത്. കോതമംഗലം രൂപതയില്‍പ്പെട്ട പൈങ്ങാട്ടൂര്‍ ഇടവകാംഗമാണ്. സി.എസ്.ടി സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ.ഫ്രാന്‍സിസ് ചിറ്റിലപ്പള്ളിയാണ് അപകടവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.