സംസ്ഥാനത്ത് അഭ്യസ്ത വിദ്യരായ 30 ലക്ഷം തൊഴിൽ രഹിതരെന്ന് കുടുംബശ്രീ സര്‍വേ

സംസ്ഥാനത്ത്  അഭ്യസ്ത വിദ്യരായ 30 ലക്ഷം തൊഴിൽ രഹിതരെന്ന് കുടുംബശ്രീ സര്‍വേ

തിരുവനന്തപുരം: കേരളത്തിൽ അഭ്യസ്ത വിദ്യരായ 30 ലക്ഷം പേർ തൊഴിലില്ലാത്തവരുണ്ടെന്ന് കുടുംബശ്രീ സര്‍വേയില്‍ കണ്ടെത്തല്‍. വേണ്ട വിധത്തിൽ വിദ്യാഭ്യാസം നേടിയിട്ടും ജോലിയ്ക്ക് വേണ്ടി നട്ടംതിരിയുന്നവരാണ് സംസ്ഥാനത്ത് കൂടുതൽ പേരുമെന്ന് കുടുംബശ്രീ വ്യക്തമാക്കി.

അതേസമയം തൊഴിൽരഹിതരായ 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. ആയിരം പേരില്‍ അഞ്ചു പേര്‍ക്കെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ ജോലി നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കുടുംബശ്രീ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മറുപടി.

സംസ്ഥാനത്ത് 64, 006 കുടുംബങ്ങള്‍ അതി ദരിദ്ര വിഭാഗത്തില്‍ പെടുന്നവരാണ്. അഞ്ചുലക്ഷം വീടു കൂടി നിര്‍മ്മിച്ചാല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും വീടാകുമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.