തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭ നടക്കവേ നിയമസഭാ സമുച്ചയത്തിൽ പ്രവേശിച്ച സംഭവത്തിൽ സഭാ ടി.വിയെ സഹായിക്കുന്ന കമ്പനിയുടെ കരാർ റദ്ദാക്കിയേക്കും.
കമ്പനിയുടെ പ്രതിനിധിയുടെ സഹായത്തോടെയാണ് അനിത നിയമസഭാ സമുച്ചയത്തിൽ പ്രവേശിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിലൂടെ ലോക കേരള സഭയ്ക്കും നിയമസഭയ്ക്കും കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണ് കമ്പനിക്കെതിരേ നടപടിയെടുക്കാനുള്ള ശുപാർശ.
ഇതേക്കുറിച്ചുള്ള റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്പീക്കർ എം.ബി രാജേഷിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു. എന്നാൽ സ്പീക്കർ ഇന്ന് തിരുവനന്തപുരത്തെത്തിയശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.