വിശ്വാസ വോട്ട് തേടാന്‍ ഉദ്ധവ് താക്കറെയുടെ നീക്കം; ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലേക്ക് തിരിച്ചു

വിശ്വാസ വോട്ട് തേടാന്‍ ഉദ്ധവ് താക്കറെയുടെ നീക്കം; ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലേക്ക് തിരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെങ്കിലും പൊരുതാന്‍ തന്നെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന പ്രഖ്യാപിച്ച ഉദ്ധവ് താന്‍ വിശ്വാസ വോട്ട് തേടാന്‍ ഒരുക്കമാണെന്നും വ്യക്തമാക്കി.

ഇന്ന് രാവിലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ശിവസേന നേതാവ് സഞ്ജയ് റാവത്തും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് വിശ്വാസവോട്ട് തേടാന്‍ തീരുമാനമായത്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.

അതിനിടെ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഗുവാഹത്തിയില്‍നിന്ന് മുംബൈയിലേക്കു തിരിച്ചു. ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച് ഇന്നു ഗവര്‍ണറെ കണ്ടേക്കും. 43 ശിവസേന എംഎല്‍എമാരുടെയും 7 സ്വതന്ത്രരുടെയും പിന്തുണ ഉണ്ടെന്നാണ് ഷിന്‍ഡെയുടെ വാദം.

ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ കൂറുമാറിയ 12 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ശിവസേന. മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കര്‍ക്ക് ഇതുസംബന്ധിച്ച അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടുതല്‍ നിയമ പ്രശ്‌നങ്ങളിലേക്ക് മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കടക്കാന്‍ സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.