രാഹുല്‍ ഗാന്ധിയുടെ ഒഫീസ് ആക്രമണം: ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്; കല്‍പറ്റയില്‍ ഇന്ന് യു.ഡി.എഫ് റാലി

രാഹുല്‍ ഗാന്ധിയുടെ ഒഫീസ് ആക്രമണം: ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്; കല്‍പറ്റയില്‍ ഇന്ന് യു.ഡി.എഫ് റാലി

വയനാട്: കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. വയനാട്ടില്‍ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് എം പി ഓഫീസ് പരിസരത്ത് ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പിന്നാലെ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ യോഗവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എം പി അടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

പരിസ്ഥിതി ലോല മേഖല പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി എം.പി ഇടപെടുന്നില്ലെന്ന വിചിത്രവാദമുയര്‍ത്തിയാണ് കല്‍പ്പറ്റ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, ജില്ലാ പ്രസിഡന്റ് ജോയല്‍ എന്നിവരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളടക്കം മുന്നൂറോളം പ്രവര്‍ത്തകര്‍ ദേശീയ പാതയോരത്തെ ഓഫീസിലേക്ക് ഇരച്ചു കയറിയത്. സംഭവത്തില്‍ 19 എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.