രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടില്‍ എത്തുന്നു; ഗംഭീര സ്വീകരണം ഒരുക്കാന്‍ കെപിസിസി

രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടില്‍ എത്തുന്നു; ഗംഭീര സ്വീകരണം ഒരുക്കാന്‍ കെപിസിസി

കല്‍പ്പറ്റ: എംപി ഓഫീസ് തകര്‍ത്തതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഹുലിന് വന്‍ സ്വീകരണം ഒരുക്കുകയാണ് കെപിസിസി നേതൃത്വത്തിന്റെ ലക്ഷ്യം. വ്യാഴാഴ്ച്ചയാകും രാഹുല്‍ എത്തുക. അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കല്‍പറ്റയില്‍ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടക്കും. സംഭവത്തില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് ഉന്നതരുടെ അറിവോടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. അല്ലെങ്കില്‍ ആക്രമണം പൊലീസ് നോക്കിനില്‍ക്കില്ല, മാര്‍ച്ച് തടയാതിരിക്കില്ല.

ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നിട്ടും നോക്കിനിന്നത് എന്തുകൊണ്ടാണ്. എസ്എഫ്‌ഐക്കാര്‍ ഗാന്ധിജിയുടെ ഫോട്ടോയും വെറുതെവിട്ടില്ല, ഇത് ആര്‍എസ്എസ് രീതിയെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് അറസ്റ്റു ചെയ്തത്. കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അക്രമം തടയുന്നതില്‍ പൊലീസ് വീഴ്ച വരുത്തി എന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.