ഡാളസ് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്ന് മുതല്‍

ഡാളസ് സെന്റ് തോമസ് ഫൊറോന  ദേവാലയത്തിൽ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്ന് മുതല്‍

ഡാളസ്: ഇന്ത്യക്ക് പുറത്തെ ആദ്യ സീറോ മലബാര്‍ ഇടവകയായ ഡാളസ് സെന്റ് തോമസ് അപ്പസ്തലേറ്റ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിൽ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്ന് മുതല്‍ നാല് വരെ നടക്കും. ഒന്നാം തീയതി വൈകുന്നേരം അഞ്ചിന് വികാരി ഫാ.ജയിംസ് നിരപ്പേല്‍ കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.എബ്രഹാം തോമസ് കാര്‍മികത്വം വഹിക്കും.വി കുർബാനയ്ക്ക് ശേഷം
  കലാപരിപാടികളും അരങ്ങേറും.

രണ്ടിന് വൈകുന്നേരം അഞ്ചിനുള്ള കുര്‍ബാനയ്ക്ക് ഫാ. അലക്‌സ് ജോസഫ് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഡാളസ് നാദം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ക്രിസ്തീയ ഭക്തിഗാനമേള, 'സ്‌നേഹസംഗീതം' ഉണ്ടാകും.

മൂന്നിന് രാവിലെ 8.30 നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന ഉണ്ടാകും. നാലിനുള്ള റാസാ കുര്‍ബാനയ്ക്കും ലദീഞ്ഞിനും ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ജോസഫ് പുത്തന്‍കളത്തില്‍, ഫാ.സിനു ജോസഫ്, ഫാ. ജോസഫ് നെടുമാങ്കുഴിയില്‍, ഫാ.ജോസഫ് കളരിക്കല്‍, ഫാ. ക്രിസ്റ്റി ജേക്കബ്, ഫാ.സോജന്‍ ജോര്‍ജ്, ഫാ.ജോസഫ് മാവേലില്‍, ഫാ.അലക്‌സ് ജോസഫ് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് സ്‌നേഹവിരുന്ന് ഉണ്ടാകും.

 നാലിന് രാവിലെ 8.30ന് മരിച്ചവർക്കുള്ള ദിവ്യബലിയോടെ തിരുന്നാൾ സമാപിക്കും. തുടര്‍ന്ന് കൊടിയിറക്കം. തിരുനാളിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വികാരി ഫാ. ജയിംസ് നിരപ്പേല്‍, ട്രസ്റ്റിമാരായ ജിമ്മി മാത്യൂ, ടോമി ജോസഫ്, ചാര്‍ളി അങ്ങാടിച്ചേരില്‍, ജീവന്‍ ജയിംസ് എന്നിവര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.