മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം കോടതിയില്‍; വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു, ഇരുവിഭാഗത്തിനും നിര്‍ണായകം

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം കോടതിയില്‍; വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു, ഇരുവിഭാഗത്തിനും നിര്‍ണായകം

മുംബൈ: മഹരാഷ്ട്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിമതരുടെ നീക്കം സുപ്രീംകോടതിയില്‍. വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയത് ചോദ്യം ചെയ്തും ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിരസിച്ചതിനെതിരെയുമാണ് ഹര്‍ജി.

താക്കറെ പക്ഷവും വിമതര്‍ക്കെതിരെ ഇന്ന് കോടതിയെ സമീപിക്കും. സൂര്യകാന്ത്, ജെ ബി പാര്‍ഡിവാല എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് വാദം കേള്‍ക്കുക. രാവിലെ പത്തരയോടെ കേസ് പരിഗണിക്കും.

മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ ഉള്ള തന്നെ നിയമസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടി തെറ്റാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗവും. കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് ബിജെപി.

അതേസമയം വിമതവിഭാഗം എംഎല്‍എമാര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.