ബവേറിയന്‍ ആല്‍പ്സ്: ഉക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ മിസൈലുകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കെ ഇതിനെ പ്രതിരോധിക്കാന്‍ ദീര്‍ഘദൂരപരിധിയുള്ള ഉപരിതല മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറാനൊരുങ്ങി അമേരിക്ക. ജര്‍മനിയില്‍ നടക്കുന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
കൂടുതല്‍ സൈനിക സഹായം വേണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ജി 7 രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചതിനു പിന്നാലെയാണ് കൂടുതല്‍ യുദ്ധ സഹായങ്ങള്‍ നല്‍കാനുള്ള നീക്കം അമേരിക്ക ആരംഭിച്ചത്. നേരത്തെയും അമേരിക്ക ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഉക്രെയ്‌ന് സാമ്പത്തിക, സൈനിക സഹായങ്ങള്‍ കൈമാറിയിരുന്നു.
ഉച്ചകോടിയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം ചര്‍ച്ചാ വിഷയമായിരുന്നു. റഷ്യയുടെ അധിനിവേശ മനോഭാവത്തിന് തിരിച്ചടിയായി റഷ്യന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ജി 7 രാജ്യങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് തീരുമാനം എടുത്തു. ഇതിനു പുറമേയാണ് ഉക്രെയ്‌ന് കൂടുതല്‍ സൈനിക സഹായങ്ങള്‍ നല്‍കാനുള്ള ആലോചനകള്‍ ഉച്ചകോടിയില്‍ നടക്കുന്നത്.
ഇതിനു മുന്നോടിയായി സെലന്‍സ്‌കി ജി 7 നേതാക്കളെ ഇന്ന് കാണും. മിസൈലുകള്‍, വെടിയുണ്ടകള്‍, റഡാറുകള്‍ ഉള്‍പ്പടെയുള്ള സഹായങ്ങളാണ് സെലന്‍സ്‌കി ആവശ്യപ്പെടുന്നത്. ഉച്ചകോടി അവസാനിക്കുന്നതിനിടെ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. നൂറു മൈലില്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ കഴിയുന്ന മിസൈലുകളും അമേരിക്ക വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.
അമേരിക്ക ഇതുവരെ 450 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രെയ്‌ന് നല്‍കിക്കഴിഞ്ഞു. ഇതിനു പുറമേ നാല് മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങളും പീരങ്കി വെടിയുണ്ടകളും നല്‍കി. ഇനി ഒരു ബില്യണ്‍ ഡോളറിന്റെ അധിക സൈനിക സഹായം കൂടി നല്‍കുമെന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.