അടുത്ത 10 വ‍ർഷത്തിനുളളില്‍ ഇല്ലാതാകുന്ന ജോലികള്‍ ഏതൊക്കെ, പഠനം പറയുന്നതിങ്ങനെ

അടുത്ത 10 വ‍ർഷത്തിനുളളില്‍ ഇല്ലാതാകുന്ന ജോലികള്‍ ഏതൊക്കെ, പഠനം പറയുന്നതിങ്ങനെ

ദുബായ്: അടുത്ത 10 വർഷത്തിനുളളില്‍ നിലവിലെ ജോലികളുടെ 40 ശതമാനവും കാലഹരണപ്പെടുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം നടത്തിയ പഠനം വ്യക്തമാക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ ജോലികള്‍ കൂടുതല്‍ എളുപ്പമാകുകയും നിലവിലെ രീതിയില്‍ നിന്ന് മാറ്റപ്പെടുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. 

പ്രധാനമായും 3 മേഖലകളിലെ ജോലികളാണ് ഇത്തരത്തില്‍ മാറുകയെന്ന് അറബി ദിനപത്രമായ അല്‍ ഖലീജിന്‍റെ റിപ്പോർട്ട് പറയുന്നു.
1. ഓഫീസും ഭരണപരമായ പിന്തുണയും
2. വില്‍പനയും ചില്ലറവ്യാപാരവും
3. ഉല്‍പാദന- നിർമ്മാണ മേഖലയിലെ വിവിധ ജോലികള്‍.
ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉള്‍പ്പടെയുളള മേഖലയിലെ കുതിപ്പാണ് ഇതിന് ആധാരമെന്നും പഠനം പറയുന്നു. 

ജോലി സാധ്യത കുറയുന്ന പ്രധാനമേഖലകള്‍ കാഷ്യർമാർ
ഓണ്‍ലൈന്‍ പേയ്മെന്‍റുകള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കാഷ്യർമാർക്കുളള ജോലി സാധ്യത കുറയും ട്രാവല്‍ ഏജന്‍റുമാർ വിമാന ടിക്കറ്റുകളും അവധിക്കാലയാത്രയും ബുക്ക് ചെയ്യാൻ ഓൺലൈൻ ഏജൻസികള്‍ ഉപയോഗപ്പെടുത്തുന്ന പ്രവണത കൂടുന്നു.

ഫാസ്റ്റ് ഫുഡ് റെസ്റ്ററന്‍റുകളിലെ പാചകക്കാർ. പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും കമ്പനികൾ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഫാസ്റ്റ് ഫുഡ് റെസ്റ്ററന്‍റുകളിലെ പാചകക്കാരുടെ ജോലി സാധ്യത കുറയുന്നു ബാങ്ക് ടെല്ലർമാർ
ഫോണും ഇന്‍റർനെറ്റ് ബാങ്കിംഗും എളുപ്പമാകുമ്പോൾ ബാങ്ക് ടെല്ലർമാരിലേക്ക് ആവശ്യക്കാർ കുറയുന്നു.

ടെക്സ്റ്റൈല്‍ തൊഴിലാളികള്‍
ഉൽപ്പാദന ഉപകരണങ്ങളുടെ പുരോഗതി ഈ മേഖലയിലെ തൊഴില്‍ സാധ്യത കുറയ്ക്കുന്നു.
ഇത് കൂടാതെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്‍റളിജന്‍സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ സ്ഥാപനങ്ങൾ സ്വീകരിക്കുന്നതോടെ 114,000 തൊഴിലവസരങ്ങൾ ഓട്ടോമേറ്റഡ് ആകുമെന്ന് അൽ ഖലീജ് റിപ്പോർട്ട് പറയുന്നു. പഠനത്തില്‍ പങ്കെടുത്ത 43 ശതമാനം കമ്പനികളും സാങ്കേതികവിദ്യയിലെ പുരോഗതിക്കൊപ്പം തങ്ങളുടെ തൊഴിൽ ശക്തി കുറയ്ക്കാൻ താല്‍പര്യപ്പെടുന്നുവെന്നാണ് പഠനം പറയുന്നത്.

അതേസമയം തന്നെ സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യമുളളവരെ ജോലിയില്‍ നിയമിക്കാന്‍ 34 ശതമാനം കമ്പനികളും താല്‍പര്യപ്പെടുന്നുവെന്നും പഠനം വ്യക്തമാക്കുന്നത്. 2025 ആകുമ്പോഴേക്കും ഇത്തരത്തില്‍ ഉയർന്നുവരുന്ന തൊഴിൽ സാധ്യകള്‍ മൊത്തം തൊഴിലാളികളുടെ 5.7 ശതമാനമായി ഉയരുമെന്ന് തൊഴിലുടമകൾ പ്രതീക്ഷിക്കുന്നു. 

2025 ഓടെ 85 ദശലക്ഷം തൊഴിലവസരങ്ങൾ മാറ്റിസ്ഥാപിക്കുമെന്നും 97 ദശലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നും പഠനം പ്രതീക്ഷനല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.