2023 മുതല്‍ വിസയില്ലാതെ യുഎഇ പൗരന്മാർക്ക് യുകെയിലേക്ക് പറക്കാം

2023 മുതല്‍ വിസയില്ലാതെ യുഎഇ പൗരന്മാർക്ക് യുകെയിലേക്ക് പറക്കാം

ദുബായ്: യുഎഇ പൗരന്മാർക്ക് യുകെയിലേക്ക് 2023 മുതല്‍ വിസയില്ലാതെ പോകാന്‍ സാധിക്കും. അടുത്ത വർഷം മുതല്‍ യുഎഇ പൗരന്മാർ യാത്രയ്ക്ക് മുന്‍പ് വിസ എടുക്കേണ്ടതില്ലെന്ന് യുഎഇ അംബാസിഡർ മന്‍സൂർ അബുള്‍ ഹൂള്‍ പറഞ്ഞു. 2023 ല്‍ പുറത്തിറങ്ങുന്ന യുകെയുടെ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്കീമിന് കീഴില്‍ വരുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. 

പ്രാബല്യത്തിലായാല്‍ ഈ സൗകര്യം ആസ്വദിക്കുന്ന ആദ്യരാജ്യങ്ങളിലൊന്നായി യുഎഇ മാറും. ട്വിറ്ററിലൂടെയാണ് യുഎഇ അംബാസിഡർ മന്‍സൂർ അബുള്‍ ഹൂള്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ സ്വദേശികള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ യു കെ സന്ദർശനം സാധ്യമാകും. 

ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഇതോടെ സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുകെ സർക്കാരിന് നന്ദി രേഖപ്പെടുത്തികൊണ്ടാണ് അദ്ദേഹം വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.